Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാവുത്തർ ഫെഡറേഷൻ ജില്ല...

റാവുത്തർ ഫെഡറേഷൻ ജില്ല കൺവെൻഷൻ

text_fields
bookmark_border
പത്തനംതിട്ട: ശാന്തി ഓഡിറ്റോറിയത്തിൽ നടന്നു. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡന്‍റ്​ സലീം പെരിനാടിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ മുഖ്യപ്രഭാഷണം നടത്തി. ഹബീബ് റഹ്മാൻ, അബ്ദുൽ കലാം ആസാദ്, ബഷീർ എംബയിൽ, കാസിം പന്തളം, എ.കെ. അക്ബർ, അലാവുദ്ദീൻ അടൂർ, ജമീല മുഹമ്മദ്, നെജിർ പന്തളം, നിസാർ നൂർമഹൽ, നാസർ കുമ്മണ്ണൂർ, ഷംസുദ്ദീൻ കുമ്മണ്ണൂർ, അജീസ് മുഹമ്മദ്, നൗഫൽ, ഹക്കീം പമ്മം, ഫാത്തിമ ബീവി, നൗഷാദ് മേട്ടിൽ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അഹമ്മദ് റാവുത്തർ സ്വാഗതം പറഞ്ഞു. പടം PTL 14 RAWTHER പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു രുദ്രമറുതയും തുള്ളി ഒഴിഞ്ഞു ഇന്ന് കളത്തിൽ അരക്കിയക്ഷി ഇലന്തൂർ: പടയണി ഉത്സവം നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ഇലന്തൂർ ഗ്രാമം ഭക്തിലഹരിയിൽ. ജനതയാകെ പടയണി കളത്തിന് ചുറ്റും വട്ടംകൂടുമ്പോൾ ചെറുതും വലുതുമായ നൂറുകണക്കിന് കോലങ്ങൾ തുള്ളിയൊഴിയുന്നത്. കിഴക്ക് കരയിൽനിന്ന്​ വന്ന കൂട്ട കോലങ്ങളെ ഞായറാഴ്ച രാത്രി 10 മണിയോടെ ക്ഷേത്രത്തിലേക്ക് ചൂട്ട് വെളിച്ചത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയോടെ കളത്തിലേക്ക് എതിരേറ്റു. കൂട്ടക്കോലങ്ങളെ കൂടാതെ കളത്തിലെത്തിയ രുദ്രമറുത മറ്റ് മറുത കോലങ്ങളിൽനിന്ന് വിത്യസ്ത തലത്തിൽനിന്നാണ് കോലം തുള്ളി ഒഴിഞ്ഞത്. അമ്മയുടെ തോഴിമാർ എന്ന സങ്കൽപത്തോടെയാണ് യക്ഷിക്കോലങ്ങൾ കളത്തിലെത്തുന്നത്‌. വ്യത്യസ്തമായ നിരവധി യക്ഷിക്കോലങ്ങളാണ് ഇലന്തൂർ പടയണിയിൽ തള്ളിയൊഴിയുന്നത്. മറയുടെ പിന്നിൽനിന്ന് ഗണപതിക്കും പടിവട്ടത്തിന് ശേഷം ചൊല്ലുകൾ പറഞ്ഞാണ് തുള്ളൽ ആരംഭിക്കുന്നത്. താളഘടനയിലും പാട്ടിലും ചുവടുകളിലും മറ്റ് കോലങ്ങിൽനിന്ന്​ വ്യത്യസ്തത ഇവിടെ ദർശിക്കുവാൻ സാധിക്കും. ഈ വർഷത്തെ കര പടയണികളുടെ അവസാന ദിനമായ ഇന്ന്​ പരിയാരം കരയുടെ പടയണിയുടെ കോലങ്ങളാണ് കളത്തിൽ എതിരേൽക്കുന്നത്. ചിത്രം പടയണി കളത്തിൽ വന്ന അന്തരയക്ഷി കോലങ്ങൾ PTL 13 PADENY
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story