Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെട്ടൂർ ഉത്സവം; പടയണി...

വെട്ടൂർ ഉത്സവം; പടയണി ഇന്ന് മുതൽ

text_fields
bookmark_border
വെട്ടൂർ: ആയിരവില്ലൻ ക്ഷേത്രത്തിലെഉത്രം ഉത്സവത്തിന്‍റെ ഭാഗമായി നടത്തുന്ന പടയണി ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഇത്തവണയും ചൂട്ടുകറ്റയുടെ നിണവെളിച്ചത്തിൽ കാച്ചിക്കൊട്ടിയ തപ്പിന്‍റെയും ചെണ്ടയുടെയും ചേങ്ങിലയുടെയും താളത്തിൽ ചുവടുകൾ വെക്കുന്നതും തുള്ളിയുറയുന്നതും പൈതൃക ഗ്രാമത്തിലെ പുതുതലമുറയാണ്. ഇത്തവണ മൂന്നുദിവസമാണ് പടയണി. ഇന്നും നാളെയും രാത്രി 10ന് ആയിരവില്ലേശ്വര കലാഗ്രാമത്തിൽ പടയണി അഭ്യസിക്കുന്ന പുതുതലമുറ കോലങ്ങൾ തുള്ളിയുറയും. 17ന് രാത്രി ഒമ്പതിന് കലാഗ്രാമത്തിലെ കുട്ടികളും കടമ്മനിട്ട ഗോത്ര കലാകളരിയും ചേർന്ന് അവതരിപ്പിക്കുന്ന പൂരപ്പടയണിയും അരങ്ങേറും. ബുധനാഴ്ച രാത്രി ഏഴിന് പറപ്പേത്ത് ഭാഗത്തുനിന്ന് പടയണിക്കോലം എടുത്ത് വരവ്, എട്ടിന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും. രാത്രി 10 മുതൽ ആയിരവില്ലേശ്വര കലാഗ്രാമം അവതരിപ്പിക്കുന്ന പടയണി. 17ന് രാത്രി ഏഴിന് വെട്ടൂർ പടിഞ്ഞാറുഭാഗത്തുനിന്ന് പടയണിക്കോലം എടുത്തുവരവ്. ഒമ്പത്​ മുതൽ ആയിരവില്ലേശ്വര കലാഗ്രാമവും കടമ്മനിട്ട ഗോത്രകലാകളരിയും ചേർന്ന് നടത്തുന്ന വെട്ടൂർ പൂരപ്പടയണി. വിദ്യാർഥികളുടെ യാത്ര സൗജന്യമാക്കണം-എസ്.വൈ.എസ് പത്തനംതിട്ട: വിദ്യാർഥികളുടെ യാത്ര തീർത്തും സൗജന്യമാക്കണമെന്ന്​ എസ്.വൈ.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ സഖാഫി കൗൺസിൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാഖ് ജൗഹരി അധ്യക്ഷതവഹിച്ചു. ഡോ.അലി അൽ ഫൈസി, സലാഹുദ്ദീൻ മദനി, ഫഖ്റുദ്ദീൻ സഖാഫി,അനസ് പൂവാലം പറമ്പിൽ, സുലൈമാൻ, എ.പി. മുഹമ്മദ് അഷ്ഹർ, സുധീർ വഴിമുക്ക്, അബ്ദുസ്സലാം സഖാഫി, സുനീർ അലി സഖാഫി, നിസാർ, മാഹീൻ എന്നീവർ സംസാരിച്ചു. ഫോട്ടോ PTL 12 SYS ​ എസ്.വൈ.എസ് സംഘടിപ്പിച്ച പത്തനംതിട്ട ജില്ല യൂത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ സഖാഫി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story