Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരിക്കുലം കമ്മിറ്റിയിൽ...

കരിക്കുലം കമ്മിറ്റിയിൽ ഉൾപ്പെടുത്തണം -എ.എച്ച്.എസ്.ടി.എ

text_fields
bookmark_border
പത്തനംതിട്ട: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട എസ്.സി.ഇ.ആര്‍.ടി രൂപവത്​കരിച്ച കരിക്കുലം കമ്മിറ്റിയില്‍ ഹയര്‍ സെക്കൻഡറി അധ്യാപക സംഘടനകളെ ഉള്‍പ്പെടുത്താത്തതിൽ എ.എച്ച്.എസ്.ടി.എ പ്രതിഷേധിച്ചു. 53 വിഷയങ്ങളും 100ല്‍പരം പാഠപുസ്തകങ്ങളുമുള്ള ഹയര്‍ സെക്കൻഡറിക്ക് ഒരു പ്രാധാന്യവും നൽകാത്ത രീതിയിലാണ് 71ഓളം അംഗങ്ങളെ ഉള്‍പ്പെടുത്തി ജംബോ കമ്മിറ്റി സര്‍ക്കാര്‍ നോമിനേറ്റ് ചെയതിരിക്കുന്നത്. സംഘ്​പരിവാര്‍ സംഘടനകളെ പോലും കരിക്കുലം കമ്മിറ്റികള്‍ ഉള്‍പ്പെടുത്തിയ ഇടതുസര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി മേഖലയിലെ അധ്യാപക സംഘടനകളെ ഒഴിവാക്കി ഈ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഹയര്‍ സെക്കൻഡറി മേഖലയെ തകര്‍ക്കാനുള്ള എല്ലാ നീക്കത്തെയും ചെറുത്തുതോൽപിക്കുമെന്ന് എ.എച്ച്.എസ്.ടി.എ ജില്ല പ്രസിഡന്‍റ്​ ജിജി എം.സ്കറിയ, സെക്രട്ടറി ചാന്ദിനി എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story