Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജീവനക്കാരെ വൈറ്റ്കോളർ...

ജീവനക്കാരെ വൈറ്റ്കോളർ ബെഗേഴ്സ് ആക്കി -എൻ.ജി.ഒ അസോ.

text_fields
bookmark_border
പത്തനംതിട്ട: സർക്കാർ ജീവനക്കാരെ വൈറ്റ് കോളർ ബെഗേഴ്സ് എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെതിരെ എൻ.ജി.ഒ അസോ. ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം എൻ.ജി.ഒ അസോ. ജില്ല പ്രസിഡന്‍റ്​ സുരേഷ്​ കുഴുവേലി ഉദ്​ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അജിൻ ഐപ് ജോർജ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്. വിനോദ്കുമാർ, ഷിനോയി ജോർജ്, ജില്ല ട്രഷറർ ഷിബു മണ്ണടി, ബിജു ശാമുവേൽ, ഷൈനു ശാമുവേൽ, തട്ടയിൽ ഹരികുമാർ, പി.എസ്. മനോജ് കുമാർ, ജി. ജയകുമാർ, അബു കോശി, വിഷ്ണു സലിംകുമാർ, ദിലീപ്ഖാൻ, വിനോദ് മിത്രപുരം, പിക്കു വി.സൈമൺ, ഷാജൻ, അനിൽകുമാർ, അനു കെ.അനിൽകുമാർ, സജീവ് റാവുത്തർ എന്നിവർ സംസാരിച്ചു. കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ പണിമുടക്കി പത്തനംതിട്ട: 11ആം ഉഭയകക്ഷി വേതനക്കരാർ കാതലിക് സിറിയൻ ബാങ്കിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കാതലിക് സിറിയൻ ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കി. ജില്ലയിലെ 20 ശാഖകളുടെയും പ്രവർത്തനത്തെ പണിമുടക്ക് ബാധിച്ചു. പണിമുടക്കിയ ജീവനക്കാർ കാതലിക് സിറയൻ ബാങ്ക് തിരുവല്ല മെയിൻ ശാഖക്ക്​ മുന്നിൽ ധർണ നടത്തി. യു.എഫ്.ബി.യു ജില്ല കൺവീനർ കെ.ബി. ശിവാനന്ദൻ ഉദ്​ഘാടനം ചെയ്തു. എ.ഐ.ബി.ഇ.എ സെക്രട്ടറി രമേശ്, ബെഫി ജില്ല ജോയന്‍റ്​ സെക്രട്ടറി സിജോ വർഗീസ് സണ്ണി , എ.ഐ.ബി.ഒ സി സെക്രട്ടറി ജിതിൻ ബോസ്കോ, റെൻസി ലോറൻസ്, ഭാസ്കരൻ , അഖില എന്നിവർ സംസാരിച്ചു. ഓമല്ലൂർ വയൽവാണിഭ വാർത്ത ചിത്രം PTL 15 VAYAL ഓമല്ലൂർ വയൽവാണിഭത്തിന് മുന്നോടിയായി വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിൽ നിന്നുമെത്തിച്ച ദിപശിഖ ഓമല്ലൂർ പഞ്ചായത്ത് പ്രസിഡൻറ്​ ജോൺസൻ വിളവിനാലും വയൽവാണിഭം ജനറൽ കൺവീനർ ബൈജു ഓമല്ലൂരും ചെർന്ന് ഓമല്ലൂർ തെക്കെവയലിലെ പാലമരച്ചുവട്ടിൽ സ്ഥാപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story