Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:36 AM IST Updated On
date_range 15 March 2022 5:36 AM ISTമാലിന്യസംസ്കരണ കേന്ദ്രത്തിനെതിരെ കൗൺസിലർമാർ
text_fieldsbookmark_border
പത്തനംതിട്ട: നഗരസഭ മാലിന്യസംസ്കരണ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കൗൺസിൽ അംഗങ്ങൾ. പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന നഗരസഭ മാലിന്യസംസ്കരണ കേന്ദ്രം ദുരൂഹതയുടെ കോട്ടയായി മാറിയെന്നും ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരണം വേണമെന്നും വിവിധ അജണ്ടകൾ ചർച്ച ചെയ്യുന്നതിനുവേണ്ടി ചേർന്ന നഗരസഭ കൗൺസിലിൽ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി ആവശ്യപ്പെട്ടു. ഇവിടെ മാലിന്യം കുന്നുകൂടിയെന്നും കെട്ടിമറച്ച് വലിയ കുഴികൾ ഇവിടെ ഉണ്ടാക്കിയതെന്തിനെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവിടെ ക്രമവിരുദ്ധമായ പലതും നടക്കുന്നെന്നും ഭരണസമിതി അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും കൗൺസിലർമാരായ സിന്ധു അനിൽ, ആനി സജി, സി.കെ. അർജുനൻ, എസ്. ഷൈലജ, എസ്. ഷെമീർ എന്നിവരും പറഞ്ഞു. എന്നാൽ, ഇവിടെ എല്ലാം നല്ല രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു. ക്രമവിരുദ്ധ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് നഗരസഭ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story