Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓമല്ലൂർ വയൽവാണിഭം...

ഓമല്ലൂർ വയൽവാണിഭം ഇന്ന്​ തുടങ്ങും

text_fields
bookmark_border
പത്തനംതിട്ട: ഓമല്ലൂർ വയൽ വാണിഭം ചൊവ്വാഴ്ച ആരംഭിക്കും. വയൽവാണിഭത്തിന്‍റെ ചരിത്രം പുനഃസൃഷ്​ടിച്ച് തിങ്കളാഴ്ച രാവിലെ കൊല്ലം ജില്ലയിലെ വെളിനല്ലൂർ തെക്കേവയലിൽനിന്ന്​ ഓമല്ലൂരിലേക്ക്​ ദീപശിഖ ഘോഷയാത്ര നടന്നു​. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകീട്ട് അഞ്ചുമണിയോടെ കൈപ്പട്ടൂർ വഴി ഓമല്ലൂർ ചന്തയിലെത്തി. ഘോഷയാത്രയെ സ്വീകരിക്കാൻ ധാരാളംപേർ എത്തിയിരുന്നു. വയൽവാണിഭ സ്മൃതി മണ്ഡപമായ പാലക്കുറ്റിക്ക് സമീപം ദീപശിഖ സ്ഥാപിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കാർഷിക വിപണനമേളയിൽ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോൺസൺ വിളവിനാൽ അധ്യക്ഷതവഹിക്കും. ആന്‍റോ ആന്‍റണി എം.പി ഉദ്​ഘാടനം നിർവഹിക്കും. രാവിലെ 11ന് കാർഷിക സെമിനാർ, വൈകീട്ട് നാലിന് സാംസ്കാരിക ഘോഷയാത്രയിൽ തൃശൂർ കാനാട്ടുകര പുലികളി സംഘം അവതരിപ്പിക്കുന്ന പുലികളിയും ഉണ്ടായിരിക്കും. സാംസ്കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 10.30ന് തൊഴിലുറപ്പ് പദ്ധതി ശിൽപശാല, വൈകീട്ട് അഞ്ചിന് കവിയരങ്ങ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ 10ന് ജനകീയാസൂത്രണം അനുമോദന സദസ്സും ജനപ്രതിനിധികളെ ആദരിക്കലും കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉ്ഘാടനം ചെയ്യും. ഇന്നലെ ദീപശിഖ ഘോഷയാത്രക്ക്​​ പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ വിളവിനാൽ, വൈസ് പ്രസിഡന്‍റ്​ സ്മിത സുരേഷ്, ജനറൽ കൺവീനർ ബൈജു ഓമല്ലൂർ, സജയൻ ഓമല്ലൂർ, അഭിലാഷ് ഓമല്ലൂർ ,സജി വർഗീസ്, സുബിൻ തോമസ്, അഡ്വ. മനോജ് കുമാർ, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ഓമല്ലൂർ മാർക്കറ്റിൽ വിവിധ കച്ചവട സ്ഥാപനങ്ങളും നിരന്നിട്ടുണ്ട്​. വിവിധ സ്ഥലങ്ങളിൽനിന്ന്​ കാർഷിക വിളകളും മാർക്കറ്റിൽ എത്തിച്ചിട്ടുണ്ട്​. പടം..........mail/........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story