Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗൃഹസുരക്ഷ ബോധവത്​കരണം...

ഗൃഹസുരക്ഷ ബോധവത്​കരണം തുടങ്ങി

text_fields
bookmark_border
ഗൃഹസുരക്ഷ ബോധവത്​കരണം തുടങ്ങി
cancel
അടൂർ: അഗ്നിബാധ, ജലാശയ അപകടങ്ങൾ എന്നിവ നാട്ടിൽ വർധിക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട്​ കുടുംബശ്രീ യൂനിറ്റുകൾ കേന്ദ്രീകരിച്ച് അഗ്നിരക്ഷ വകുപ്പ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. മുഴുവൻ കുടുംബശ്രീ അംഗങ്ങളെയും ബോധവത്കരിക്കുക എന്നതാണ് 'ഗൃഹ സുരക്ഷ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ഗ്യാസ് സിലിണ്ടർ അപകടം, അഗ്നിബാധ, വിവിധ അപകടങ്ങളിൽ നൽകേണ്ട പ്രഥമ ശ്രുശ്രൂഷ തുടങ്ങിയവയാണ് പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടൂർ താലൂക്കിൽ പദ്ധതി ഉദ്ഘാടനം പള്ളിക്കൽ ചേന്നമ്പള്ളി കുടുംബശ്രീ യൂനിറ്റ് അംഗങ്ങൾക്ക് ബോധവത്കരണ പരിശീലനം നൽകി ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരും സിവിൽ ഡിഫൻസ് കോഓഡിനേറ്റർമാരുമായ സിയാദ്, രാജേഷ് എന്നിവരാണ് ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്. അടൂർ അഗ്നിരക്ഷാ നിലയം ജീവനക്കാരായ പ്രദീപ്, സനിഷ്, വിപിൻ എന്നിവരും സിവിൽ ഡിഫൻസ് ലീഡർ മീര ടി.അബ്ദുല്ലയും ചേന്നംപള്ളിയിൽ നടന്ന ക്ലാസുകൾ കൈകാര്യം ചെയ്തു. ഈ വർഷം ആഗസ്റ്റോടെ മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകുമെന്ന് സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story