Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊക്കാത്തോട്ടിൽ...

കൊക്കാത്തോട്ടിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം

text_fields
bookmark_border
കൊക്കാത്തോട്ടിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം
cancel
കോന്നി: കുടിയേറ്റ ഗ്രാമമായ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷം. ആരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ ഉൾപ്പെടുന്ന കൊക്കാത്തോട്ടിലെ പല പ്രദേശങ്ങളും ഉയർന്നതായതിനാലാണ്​ കുടിവെള്ളക്ഷാമം നേരിടുന്നത്​. ഇവിടേക്ക് പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടില്ല. വയക്കര, അപ്പൂപ്പൻതോട്, നീരാമകുളം, നെല്ലിക്കപ്പാറ, കോട്ടാമ്പാറ, കാട്ടാത്തി, സ്കൂൾ മുരുപ്പ് തുടങ്ങി നിരവധി സ്ഥലങ്ങൾ ഇപ്പോൾ കുടിവെള്ള ക്ഷാമത്താൽ വലയുകയാണ്. അച്ചൻകോവിൽ നദിയും അനുബന്ധ തോടുകളുമാണ് പ്രദേശവാസികൾക്ക്​ ഇപ്പോൾ കുടിവെള്ളത്തിന്​ ആശ്രയം. പ്രദേശത്തെ പല വീടുകളിലെയും കിണറുകളും വറ്റിത്തുടങ്ങി. ടാങ്കുകളിൽ വിലകൊടുത്ത് കുടിവെള്ളം വാങ്ങണം. അച്ചൻകോവിലാറ്റിലും അനുബന്ധ തോടുകളിലും വെള്ളം താഴുമ്പോൾ തോട് കുഴിച്ച് നാട്ടുകാർ വെള്ളം ശേഖരിക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്. നിരവധി ക്ഷീരകർഷകർ താമസിക്കുന്ന ഇവിടെ കന്നുകാലികൾക്കും കൃഷിക്കും ആവശ്യമായ വെള്ളം ലഭിക്കാത്തതും വലിയ ദുരിതമാണ്​ സൃഷ്ടിക്കുന്നത്​. പ്രദേശത്ത് കുടിവെള്ള പൈപ്പ്​ലൈൻ സ്ഥാപിച്ചാലും ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്​ ശ്രമകരമാണ്. കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചാണ് പലപ്പോഴും നാട്ടുകാർ കുടിവെള്ളം ശേഖരിക്കുന്നത്. പ്രദേശത്തെ കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ നടപടിയുണ്ടാകണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story