Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:38 AM IST Updated On
date_range 14 March 2022 5:38 AM ISTകെ.എസ്.ഷാൻ അനുസ്മരണ യോഗം
text_fieldsbookmark_border
പത്തനംതിട്ട: എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി സംഘടിച്ച സംഘ്പരിവാർ ആക്രമണത്തിൽ കൊല്ലപ്പെട്ട കെ.എസ്. ഷാൻ അനുസ്മരണ യോഗം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എസ്. മുഹമ്മദ് അനീഷ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് അഭിലാഷ് റാന്നി, ജില്ല സെക്രട്ടറി സഫിയ പന്തളം, ജില്ല കമ്മിറ്റി അംഗങ്ങളായ ഷൈജു ഉളമ, സിയാദ് നിരണം, ക്യാപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷാൻ മൊഗ്രാൽ, എസ്.ഡി.ടി.യു ജില്ല ട്രഷറർ സി.പി. നസീർ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം സ്വാഗതവും ആറന്മുള മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് പി.സലീം നന്ദിയും പറഞ്ഞു. ...................... ബി.ജെ.പി ജില്ല നേതൃയോഗം പത്തനംതിട്ട: ബി.ജെ.പി ജില്ല നേതൃയോഗം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് വി.എ. സൂരജ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ, ദേശീയ കൌൺസിൽ അംഗം കെ.ആർ. പ്രതാപചന്ദ്ര വർമ, സംസ്ഥാന സെക്രട്ടറി മാരായ അഡ്വ. പന്തളം പ്രതാപൻ, രാജി പ്രസാദ്, മേഖലാ പ്രസിഡന്‍റ് കെ. സോമൻ, സംസ്ഥാന സെൽ കോഓഡിനേറ്റർ അശോകൻ കുളനട, കർഷക മോർച്ച സംസ്ഥാന പ്രസിഡന്‍റ് ഷാജി ആർ.നായർ, മേഖല സെക്രട്ടറി പി.ആർ. ഷാജി, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അരുൺ പ്രകാശ്, ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ല ഭാരവാഹികളായ അജയകുമാർ വല്ലുഴത്തിൽ, കെ. ബിനുമോൻ തുടങ്ങിയവർ സംസാരിച്ചു. .............................. ബധിര വിദ്യാലയം വാർഷിക സമ്മേളനം 15ന് തുകലശ്ശേരി: സി.എസ്.ഐ ബധിര വിദ്യാലയം 84മത് വാർഷികവും വിരമിക്കുന്ന പ്രധാനാധ്യാപിക ടി.എം. ജിജി, അധ്യാപികമാരായ ആനി ജോസഫ്, സ്നേഹപ്രഭ തോമസ്, ഡി. അച്ചാമ്മ എന്നിവർക്കുള്ള യാത്രയയപ്പും 15ന് 10.30ന് സ്കൂൾ അങ്കണത്തിൽ നടക്കും. കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. റവ. അലക്സ് പി.ഉമ്മൻ അധ്യക്ഷതവഹിക്കും. ബിഷപ് തോമസ് സാമുവൽ മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story