Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅങ്ങാടി പഞ്ചായത്ത്...

അങ്ങാടി പഞ്ചായത്ത് ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച്

text_fields
bookmark_border
അങ്ങാടി പഞ്ചായത്ത് ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച്
cancel
റാന്നി: അങ്ങാടി പഞ്ചായത്തിലെ അഴിമതിയും സ്വജനപക്ഷപാതവും വോട്ടർ പട്ടികയിലെ ക്രമക്കേടും ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. ലക്ഷങ്ങൾ കോഴവാങ്ങി കള്ള് ഷാപ്പിന് ലൈസൻസ് നൽകി, എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് കുട്ടികളുടെ പാർക്ക് നിർമിക്കുന്ന പഞ്ചായത്ത് വക സ്ഥലത്തുനിന്ന് മുളക്കൂട്ടങ്ങൾ മുറിച്ചുകടത്തി എന്നിവയാണ് ഇവർ ഉന്നയിക്കുന്ന ആരോപണം. ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഈട്ടിച്ചുവട് വാർഡിൽ പഞ്ചായത്തിന്‍റെ മറ്റു വാർഡുകളിലും സമീപ പഞ്ചായത്തുകളിലുമുള്ള നൂറോളം പേരെ അനധികൃതമായി വോട്ടർ പട്ടികയിൽ ചേർക്കുന്നതായും പരാതിയുണ്ട്​. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. സതീഷ് പണിക്കർ, പ്രകാശ് തോമസ്, എം.എം. മുഹമ്മദ് ഖാൻ, ജെസി അലക്സ്, ബി. സുരേഷ്, മേഴ്‌സി പാണ്ടിയത്ത്, ജേക്കബ് മാത്യു, എലനിയമ്മ ഷാജി, സിനി അജി, ജവിൻ കെ.വിൽസൺ, ഷിബു റാന്നി, ആരോൺ ബിജിലി പനവേലി, പി.എം. ഷംസുദ്ദീൻ, രാജു തേക്കടയിൽ, ഒ.ജെ. ജോണി, ബാബു കൗങ്കോട്ടത്ത് എന്നിവർ സംസാരിച്ചു. Ptl rni_3 angadi ഫോട്ടോ: കോൺഗ്രസ് മണ്ഡലം കമ്മിറ്റി അങ്ങാടി പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി ജന. സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story