Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൈദ്യുതി പ്രശ്നവും...

വൈദ്യുതി പ്രശ്നവും കുടിവെള്ളക്ഷാമവും പരിഹരിക്കണം

text_fields
bookmark_border
കോന്നി: കോന്നി ടൗണിലും പരിസരത്തും ഇടവിട്ട് വൈദ്യുതി ഇല്ലാതാകുന്നതും വോൾട്ടേജ് വ്യതിയാനവും കുടിവെള്ളപ്രശ്നവും അടിയന്തരമായി പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാൻ കോന്നി ടൗൺ റെസിഡന്‍റ്​സ് അസോസിയേഷൻ നേതൃയോഗം തീരുമാനിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത യഥാർഥ പ്ലാൻ അനുസരിച്ച് നിർമിക്കാത്തതിനാൽ ജനങ്ങൾക്ക് ഭാവിയിൽ വലിയ ബുദ്ധിമുട്ട്​ ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി. വൃത്തിയും സൗകര്യവുമുള്ള ശൗചാലയം കോന്നി ടൗൺ പ്രദേശത്ത് ഉടൻ നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ സലിൽ വയലാത്തല അധ്യക്ഷത വഹിച്ചു. ജി. രാമകൃഷ്ണപിള്ള, എൻ.എസ്​. മുരളിമോഹൻ, എം.കെ. ഷിറാസ്, കെ. രാജേന്ദ്രനാഥ്, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story