Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:29 AM IST Updated On
date_range 14 March 2022 5:29 AM ISTസൗന്ദര്യവത്കരണവും അവസാനഘട്ടത്തില്‍; മുഖംമിനുക്കി അടൂര്‍
text_fieldsbookmark_border
അടൂര്‍: ഇരട്ടപ്പാലവും അനുബന്ധ പാതകളുടെ നിർമാണവും പൂർത്തിയായതോടെ നഗരസൗന്ദര്യവത്കരണം അവസാനഘട്ടത്തില്‍. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് നഗരത്തിന് പുതുമയേകുന്ന പാലങ്ങള്‍ക്ക് അനുമതി ലഭിച്ചത്. പാലം പണികള്‍ക്കൊപ്പം നഗര സൗന്ദര്യവത്കരണ പരിപാടിയുടെ ഭാഗമായി പുതിയ ബസ് കാത്തിരിപ്പ് പന്തലുകള്‍, നടപ്പാതകളില്‍ ടൈല്‍ പതിക്കല്‍, ഓട നിർമാണം എന്നിവയും നടപ്പാക്കും. സെന്‍ട്രല്‍ ഗാന്ധിസ്മൃതി മൈതാനം പാര്‍ക്ക് ആക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ വലിയതോടിന് (പള്ളിക്കലാര്‍) കുറുകെ നിലവിലെ പാലത്തിന് ഇരുവശത്തുമായി 25.4 മീറ്റര്‍ നീളത്തിലും ഏഴര മീറ്റര്‍ വീതിയിലും പാലങ്ങള്‍ നിർമിച്ചത്. എട്ടുവര്‍ഷം മുമ്പ് തകര്‍ന്ന പഴയപാലംനിന്ന സ്ഥലത്താണ് ഒന്നാമത്തെ പാലം. 11.10 കോടിയാണ് നിർമാണച്ചെലവ്. പാതയുടെ ഇരുവശങ്ങളിലുമുള്ള പൊതുമരാമത്ത്, നഗരസഭ വക സ്ഥലങ്ങളില്‍ ചെടികള്‍ വെച്ച് സംരക്ഷിക്കും. കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ ബസ്‌ബേയും പാതയും തമ്മില്‍ വേര്‍തിരിക്കുന്ന തണല്‍വൃക്ഷങ്ങള്‍ നിലനിര്‍ത്തി ചുറ്റും ഭിത്തികെട്ടി പൂച്ചെടികള്‍ നട്ടുപിടിപ്പിക്കും. നഗരസഭ ഇവയുടെ പരിപാലനം നടത്തും. കരുനാഗപ്പള്ളി വലിയത്ത് കൺസ്ട്രക്ഷൻസാണ് പാലം നിർമിച്ചത്. നവീകരിച്ച പാതകളും തുറന്നുനല്‍കുന്നതോടെ അടൂരിന് പുതിയ മുഖം കൈവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story