Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:39 AM IST Updated On
date_range 13 March 2022 5:39 AM ISTസംസ്ഥാന ബജറ്റില്‍ പ്രവാസികളെ അവഗണിച്ചു -പ്രവാസി കോണ്‍ഗ്രസ്
text_fieldsbookmark_border
പത്തനംതിട്ട: കോവിഡ് സാഹചര്യം, സ്വദേശിവത്കരണം, ഊര്‍ജിത നിതാഖാത് എന്നിവമൂലം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പുനഃരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കാതെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതായി കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഇവര്‍ക്ക് നിരുപാധിക പെന്‍ഷന്‍, വായ്പ, തൊഴില്‍ എന്നിവ ലഭ്യമാക്കുവാനോ വിദേശത്ത് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കുവാനോ സംസ്ഥാന ബജറ്റില്‍ തുക വകകൊള്ളിക്കാത്തത് കടുത്ത അനീതിയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പ്രവാസികളോടുള്ള അവഗണനക്കെതിരെ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story