Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബജറ്റ് വാഗ്ദാനം...

ബജറ്റ് വാഗ്ദാനം അടൂരിലെ ജനങ്ങളെ പറ്റിക്കാൻ

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ അടൂരിലെ ജനങ്ങളെ പറ്റിച്ചുവെന്ന്​ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ എം.ജി. കണ്ണൻ. അടൂർ ജങ്​ഷനിലെ ഓവർ ബ്രിഡ്ജ്, പുതിയകാവ് ചിറ വികസനം, റവന്യൂ കോംപ്ലക്സ്, മണ്ണടി വേലുത്തമ്പി ഗവേഷണ കേന്ദ്രം, അടൂർ സാംസ്‌കാരിക സമൂച്ചയം തുടങ്ങി ബജറ്റിൽ പറഞ്ഞിട്ടുള്ള ഒട്ടുമിക്കതും മുൻ ബജറ്റിലെ വാഗ്ദാനങ്ങളാണ്​. ഇത് ഒന്നുപോലും ആരംഭിക്കാൻ കഴിയാതെ വീണ്ടും ആവർത്തിക്കുകയാണ്. ഓരോ ബജറ്റിന് മുമ്പും ഏറത്തുപഞ്ചായത്തിലെ ആരോഗ്യ മേഖലക്ക് പുതിയ പദ്ധതികൾ നടപ്പിലാക്കും എന്ന് പറഞ്ഞിട്ട് ഈ ബജറ്റിലും വെറും വാഗ്ദാനം മാത്രമായി. പഞ്ചായത്തിലെ ആയുർവേദ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുക എന്ന ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യത്തിന് ഇത്തവണയും പരിഹാരം ഉണ്ടായില്ല. യു.ഡി.ഫ് ഭരണകാലത്ത് വിദ്യാഭ്യാസ മേഖലയിൽ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടൂരിൽ ആരംഭിച്ചിട്ടും പഠനം പൂർത്തീകരിച്ചു പുറത്തിറങ്ങുന്ന ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാകുന്ന സ്ഥാപനം അടൂരിൽ ആരംഭിക്കാൻ കഴിഞ്ഞ പത്തുവർഷമായി സാധിച്ചില്ലെന്നും എം.ജി കണ്ണൻ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story