Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:42 AM IST Updated On
date_range 12 March 2022 5:42 AM ISTവില്ലേജുതല ജനകീയ സമിതികള്‍ പുനര്രൂപവത്കരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ഭൂമി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി എല്ലാ വില്ലേജിലും ജനകീയസമിതി പുനര്രൂപവത്കരിച്ച് ഉത്തരവിറങ്ങി. വില്ലേജ് ഓഫിസറാണ് സമിതി കണ്‍വീനർ. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ജനകീയ സമിതിയുടെ യോഗം ചേരണം. വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ ലാന്‍ഡ് റവന്യൂ കമീഷണര്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ നല്കിയതിന്റെ അടിസ്ഥാനത്തിലാണ് സമിതികള്‍ പുനര്രൂപവത്കരിച്ചത്. ഓരോ വില്ലേജിന്റെയും പരിധിയിലെ നിയമസഭാംഗമോ അവരുടെ പ്രതിനിധിയോ അംഗമായിരിക്കും. ഗ്രാമപഞ്ചായത്ത് മേഖലയിലാണെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ആണെങ്കില്‍ നഗരസഭ ചെയര്‍മാന്‍, കോര്‍പറേഷന്‍ പരിധിയില്‍ മേയര്‍ എന്നിവര്‍ അംഗങ്ങളാവും. ഇവര്‍ക്കൊപ്പം വില്ലേജ് പരിധിയിലെ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, വില്ലേജിന്റെ ചാര്‍ജ് ഓഫിസറായ ഡെപ്യൂട്ടി തഹസില്‍ദാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പ്രതിനിധി, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു വനിത അംഗം, ഒരു പട്ടികജാതി, പട്ടികവര്‍ഗ പ്രതിനിധി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. തൊഴിലുറപ്പ് പദ്ധതി: 100 ദിവസത്തെ തൊഴിലവസരം ഉറപ്പാക്കണം -ആന്റോ ആന്റണി പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിയില്‍ 100ദിന തൊഴിലവസരങ്ങള്‍ ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. കലക്‌ടറേറ്റില്‍ നടന്ന ജില്ല വികസന ഏകോപന നിരീക്ഷണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. സംസ്ഥാനതലത്തില്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പുപദ്ധതി നടത്തിപ്പില്‍ പുരസ്കാരത്തിന് തെരഞ്ഞെടുത്ത നെടുമ്പ്രം, മൈലപ്ര, റാന്നി അങ്ങാടി, കടമ്പനാട്, ഏഴംകുളം എന്നീ അഞ്ച് പഞ്ചായത്തുകളെ എം.പി അഭിനന്ദിച്ചു. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ തൊഴില്‍ മേഖലയിലെ സാന്നിധ്യം ശക്തമാക്കുക, പട്ടികവര്‍ഗ വിഭാഗത്തിന് 200 ദിവസം തൊഴില്‍ ഉറപ്പാക്കുക, കൂടുതല്‍ പട്ടികവര്‍ഗ കുടുംബങ്ങളെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൊണ്ടുവരാന്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ എം.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദിഷ്ട യോഗ്യതയുള്ള റോഡുകളുടെ ലിസ്റ്റ് ബ്ലോക്ക് പഞ്ചായത്തുകള്‍ കണ്ടെത്തി പി.ഐ.യുവിന് കൈമാറണം. ശുചിത്വ മിഷന്റെ ഗാര്‍ബേജ് ഫ്രീ സിറ്റി ആശയം വിപുലീകരിക്കണം. ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി ജനപ്രതിനിധികളുമായും ജില്ല ഭരണകൂടവുമായും ആലോചിക്കണമെന്ന നിര്‍ദേശവും നല്‍കി. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പ്രോജക്ട് ഡയറക്ടര്‍ എന്‍. ഹരി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story