Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:41 AM IST Updated On
date_range 12 March 2022 5:41 AM ISTബജറ്റിൽ ജില്ലയെ അവഗണിച്ചു -ഡി.സി.സി പ്രസിഡന്‍റ്
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയുടെ വികസനത്തിന് സഹായകരമായ ഒരു പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പ്രളയഫണ്ട് അനുവദിച്ചെങ്കിലും പത്തനംതിട്ടക്ക് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കോവിഡാനന്തരം മടങ്ങി എത്തിയ പ്രവാസികള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയും ബജറ്റില്‍ കൊള്ളിച്ചിട്ടില്ല. റാന്നിയില്‍ നോളജ് വില്ലേജ് പ്രഖ്യാപിച്ചെങ്കിലും നേരത്തേ അനുവദിച്ച ഐ.ടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും അതിന് പരിഹാരം കാണാന്‍ നടപടിയില്ല. ബജറ്റില്‍ എടുത്തുപറയത്തക്ക ഒരു പദ്ധതിയും ജില്ലക്കായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി. തോമസ് പറഞ്ഞു. സമീപജില്ലകള്‍ക്കായി നിരവധി പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്. ഒരു സമാശ്വാസ പദ്ധതിയും ഇല്ല എന്നത് ജില്ലയോടുള്ള അവഗണനയാണ്. 2018 മുതല്‍ തുടര്‍ച്ചയായ പ്രളയങ്ങളെ നേരിട്ടുവരുന്ന പത്തനംതിട്ട ജില്ലയെ പ്രളയം നേരിടാനുള്ള പദ്ധതികളില്‍ പോലും അവഗണിച്ചു. വന്യജീവി ആക്രമണങ്ങളെ നേരിട്ടുവരുന്ന മലയോര കര്‍ഷകരെയും ബജറ്റ് കണ്ടില്ലെന്ന് നടിച്ചു. പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന മലയോര കര്‍ഷകരെയും തീര്‍ത്തും അവഗണിച്ചു. മൂഴിയാര്‍ ഡാമിൽനിന്ന് വെള്ളം തുറന്നുവിടും പത്തനംതിട്ട: കെ.എസ്.ഇ.ബി കക്കാട് പവര്‍ ഹൗസിന്റെ ഭാഗമായ സര്‍ജ് ഷാഫ്ടിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചതിനാല്‍ വൈദ്യുതോൽപാദനം പുനരാരംഭിക്കാൻ ടണലിലെ ജലനിരപ്പ് പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്നതിനായി മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 60 സെന്റീ മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 78 ക്യുമെക്‌സ് എന്ന നിരക്കില്‍ മൂന്നു ദിവസത്തേക്ക് ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടും. ഷട്ടറുകള്‍ ഉയര്‍ത്തുന്നതു മൂലം നദിയില്‍ 25 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും ആളുകളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story