Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:39 AM IST Updated On
date_range 12 March 2022 5:39 AM ISTകോന്നിയിൽ പാലങ്ങൾക്കും റോഡുകൾക്കും മുൻഗണന
text_fieldsbookmark_border
കോന്നി: സംസ്ഥാന ബജറ്റ് കോന്നി നിയോജക മണ്ഡലത്തിന് വലിയ പരിഗണനയാണ് നൽകിയിരിക്കുന്നതെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയുടെ ദീർഘകാല ആവശ്യങ്ങൾ ബജറ്റിൽ പരിഗണിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിനും സി.എഫ്.ആർ.ഡി കോളജിനും തുക നീക്കി വെച്ചതും റബർ കർഷകർക്ക് സബ്സിഡിക്ക് 500 കോടിയും വന്യമൃഗ അക്രമം തടയാൻ തുക അനുവദിച്ചതുമെല്ലാം കാർഷിക മേഖലക്ക് ഉണർവേകും. നിരവധി പൊതുമരാമത്ത് റോഡുകൾ ഉന്നത നിലവാരത്തിലാക്കാൻ പണം അനുവദിച്ചിട്ടുണ്ട്. ചിറ്റൂർ കടവ്, മാത്തൂർ, തൃപ്പാറ പാലങ്ങൾ ബജറ്റിൽ ഉൾപ്പെട്ടതും കലഞ്ഞൂർ മാർക്കറ്റിൽ ഷോപ്പിങ് കോംപ്ലക്സിന് മൂന്നു കോടി ലഭിച്ചത് എടുത്തു പറയേണ്ടതാണ്. കോന്നിക്ക് മികച്ച പരിഗണന നൽകിയ ധനകാര്യ മന്ത്രിയെ അഭിനന്ദിക്കുന്നതായും എം.എൽ.എ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിന് അനുവദിച്ച പ്രധാന പദ്ധതികൾ: ഗുരുനാഥന്‍മണ്ണ്‍ -സീതത്തോട് -22ാം ബ്ലോക്ക് -ആങ്ങമൂഴി -കോട്ടമണ്‍ പാറ -അള്ളുങ്കല്‍ റോഡ് 10.50 കോടി, കലഞ്ഞൂർ മാർക്കറ്റിൽ ആധുനിക ഷോപ്പിങ് കോംപ്ലക്സ് മൂന്നു കോടി, ചിറ്റൂര്‍ കടവ്, മാത്തൂര്‍, തൃപ്പാറ പാലങ്ങള്‍ 20 കോടി, കോന്നി ഫ്ലൈ ഓവര്‍ 100 കോടി, കുരിശ്ശുമുക്ക്-സ്റ്റേഡിയം ജങ്ഷന് -നെല്ലിമുരുപ്പ്-കൂടല്‍ റോഡ് നാല് കോടി, ഏനാദിമംഗലം-പുത്തന്‍ചന്ത-തേപ്പുപാറ റോഡ് 4.25 കോടി, കോന്നി ബൈപാസ് 50 കോടി, കലഞ്ഞൂരില്‍ സര്‍ക്കാര്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് 50 കോടി, കുരുശ്ശുമൂട്-കൊട്ടിപ്പിള്ളേത്ത് റോഡ് ആറു കോടി, ആധുനിക മൃഗാശുപത്രി 15 കോടി, തണ്ണിത്തോട്ടില്‍ ആന പുനരധിവാസ കേന്ദ്രം 10 കോടി, വെട്ടൂര്‍-കാഞ്ഞിരപ്പാറ-കിഴക്കുപുറം-വടക്കുപുറം റോഡ് ഏഴു കോടി, ചേരീമുക്ക്- പി.എം. റോഡ് രണ്ടു കോടി, പൊതുരാമത്ത് റെസ്റ്റ് ഹൗസ് 25 കോടി, കോന്നി ടൂറിസം വികസനം 25 കോടി, ഏനാദിമംഗലം-അയണിയാട്ട്പടി-മുരുപ്പേല്‍ത്തറ-നെല്ലിക്കുന്നം-കോരുവിള റോഡ് മൂന്ന് കോടി, വാകപ്പാറ-കുളത്തുമണ്‍-സണ്ണിമുക്ക്-കമ്പകത്തുംപച്ച-പൂമരുതിക്കുഴി റോഡ് 10 കോടി, കോന്നിയില്‍ കോടതി സമുച്ചയം 50 കോടി, മറൂര്‍-ഇരപ്പുകുഴി-വട്ടക്കുളഞ്ഞി-പുലരി ജങ്ഷന്- തെങ്ങുംകാവ്-ഈട്ടിമൂട്ടില്‍പടി റോഡ് 6 കോടി, വ്യവസായ പാര്‍ക്ക്100 കോടി, ഡെന്‍റല്‍ കോളജ് 50 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story