Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൈപ്പിടാൻ ഇനി റോഡ്...

പൈപ്പിടാൻ ഇനി റോഡ് പൊളിക്കേണ്ട; ഹൊറിസോണ്ടൽ ഡയറക്ട് ഡ്രില്ലിങ് മതി

text_fields
bookmark_border
-റോഡിന് കുറുകെ ജലവിതരണ പൈപ്പ്​ സ്ഥാപിക്കാൻ കരാറായി പന്തളം: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്​​ റോഡ് കുത്തിപ്പൊളിക്കാതെ പൈപ്പിടുന്ന പദ്ധതി എം.സി റോഡിൽ നടപ്പാക്കാനൊരുങ്ങുന്നു. ഇതനുസരിച്ച്​ റോഡിന് കുറുകെ ജലവിതരണ പൈപ്പ്​ സ്ഥാപിക്കാൻ കരാറായി. ഹൊറിസോണ്ടൽ ഡയറക്ട് ഡ്രില്ലിങ് രീതി ഉപയോഗിച്ച് നാലു കി.മീ. ദൂരെ വ​രെ ജലവിതരണ പൈപ്പ്​ സ്ഥാപിക്കാൻ കഴിയും. ആദ്യം രണ്ടു മീറ്റർ നീളത്തിലും ഒരുമീറ്റർ വീതിയിലും രണ്ടു മീറ്റർ ആഴത്തിലും റോഡ് വശങ്ങളിൽ‍ രണ്ട്​ കുഴിയെടുക്കും. ശേഷം മെഷീൻ‌ ഉപയോഗിച്ച് റോ‍ഡിന് അടിവശം തുരന്നു പൈപ്പ് സ്ഥാപിക്കലാണ്​. ഉയർന്ന ഗുണനിലവാരമുള്ള ഹൈ ഡെൻസിറ്റി പോളിഎത്തിലീൻ പൈപ്പുകളാണ് ഇതിന്​ ഉപയോഗിക്കുക. ആദ്യമായാണ് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം പറയുന്നു. ബംഗളൂരു ആസ്ഥാനമായ കമ്പനിക്കാണ് കരാർ. ജൽജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിക്കാനാണ് നടപടി. ഗ്രാമീണ മേഖലയിൽ 80 ശതമാനം സ്ഥലത്തും പൈപ്പ്​ സ്ഥാപിച്ചുകഴിഞ്ഞു. എം.സി റോഡിന്‍റെ ഇരുഭാഗത്തുമായി വാട്ടർ അതോറിറ്റിയുടെ നിരവധി പൈപ്പുകളുണ്ട്. വേനൽ ശക്തിപ്പെട്ടതോടെ പൈപ്പുകൾ പൊട്ടുന്നത്​ പതിവാണ്. റോഡുകൾ കുഴിക്കാൻ കെ.എസ്.ടി.പി വാട്ടർ അതോറിറ്റി അനുവദിക്കുന്നുമില്ല. ഇതിനെല്ലാം പുതിയ സാങ്കേതികവിദ്യ പ്രതിവിധിയാകുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story