Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരാജയങ്ങൾ കോൺഗ്രസിനെ...

പരാജയങ്ങൾ കോൺഗ്രസിനെ തളർത്തില്ല -ഐവാൻ ഡിസൂസ

text_fields
bookmark_border
പത്തനംതിട്ട: പരാജയങ്ങൾകൊണ്ട് കോൺഗ്രസിനെ തളർത്താനാവില്ലെന്ന്​ എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ രാജീവ് ഭവനിൽ സംഘടിപ്പിച്ച അംഗത്വ വിതരണ പ്രചാരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകസമരത്തിൽ ഉൾപ്പെടെ മോദി സർക്കാർ ഭരണത്തിൽ ഉണ്ടായ എല്ലാ ജനകീയപ്രശ്‌നങ്ങളിലും കോൺഗ്രസ് ധീരവും ശക്തവുമായ ഇടപെടൽ നടത്തിയിരുന്നു. എന്നാൽ, ബി.ജെ.പി വർഗീയധ്രുവീകരണം നടത്തിയാണ് ഉത്തർപ്രദേശ്​ ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ സാധ്യമാകൂ എന്ന വസ്തുത ജനം തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്ന് ഐവാൻ ഡിസൂസ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രദേശ് റിട്ടേണിങ്​ ഓഫിസർ വി.കെ. അറിവഴകൻ, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം. നസീർ, പഴകുളം മധു, ഡിജിറ്റൽ മെംബർഷിപ് ദേശീയ കോഓഡിനേറ്റർ സ്വപ്‌ന പാട്രോണിക്സ്, ജോർജ് മാമ്മൻ കൊണ്ടൂർ, കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ്, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, എൻ. ഷൈലാജ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൽ സലാം, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ് എന്നിവർ സംസാരിച്ചു. ഫോട്ടോ PTL 15 DCC കോൺഗ്രസ് അംഗത്വ വിതരണ പ്രചാരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story