Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:33 AM IST Updated On
date_range 11 March 2022 5:33 AM ISTമാനവരാശിയുടെ നിലനിൽപിന് വനം സംരക്ഷിക്കപ്പെടണം -മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsbookmark_border
കോന്നി: മാനവരാശിയുടെ നിലനിൽപിന് വനം സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. തണ്ണിത്തോട് മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെയും ഡോർമിറ്ററിയുടെയും എലിമുള്ളുംപ്ലാക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഫോറസ്ട്രി ക്ലബിന്റെയും എലിമുള്ളുംപ്ലാക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാവനം നിർമാണത്തിന്‍റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിന്റെ ചുമതല വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുക എന്നതാണ്. എന്നാൽ, ജനങ്ങൾക്കുമേൽ വന്യമൃഗ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ ഈ നിലപാടിന് മാറ്റംവരുത്തിയിട്ടുണ്ട്. കർഷകരും സംരക്ഷിക്കപ്പെടണം. ജനങ്ങൾ പരാതി ഉന്നയിച്ചാൽ അത് ഫോറസ്റ്റ് സ്റ്റേഷനിൽതന്നെ തീർപ്പുകൽപിക്കപ്പെടണം. വിദ്യാലയങ്ങളിൽ കുട്ടികളിൽ അവബോധം വളർത്താനാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ വിദ്യാവനം പദ്ധതി നടപ്പാക്കിയതെന്നും മന്തി പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഡി. ജയപ്രസാദ്, സോഷ്യൽഫോറസ്ട്രി ദക്ഷിണ മേഖല കൺസർവേറ്റർ എൻ.ടി. സാജൻ, കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ, ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ബൈജു കൃഷ്ണൻ, പെരിയാർ ഡെപ്യൂട്ടി ഡയറക്ടർ കെ.വി. ഹരികൃഷ്ണൻ, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് സി.കെ. ഹാബി, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
