Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതദ്ദേശ സ്ഥാപനങ്ങള്‍...

തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിച്ചെലവ് ഊര്‍ജിതപ്പെടുത്തണം - മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

text_fields
bookmark_border
പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി കാര്യക്ഷമമായി നടപ്പാക്കുകയും ഫണ്ട്​ വിനിയോഗം ഊര്‍ജിതമാക്കുകയും വേണമെന്ന്​ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ നവകേരള തദ്ദേശകം-2022 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യക്തതയോടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം. മൂന്ന്​ മന്ത്രിമാര്‍ വരെ കൈകാര്യം ചെയ്തിരുന്ന തദ്ദേശവകുപ്പ് ഒരു വകുപ്പിലാക്കിയതിലൂടെ വലിയ മാറ്റങ്ങള്‍ വികസന കാര്യത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ഫയലും ഏപ്രില്‍ - മേയ് മാസത്തോടെ പൂര്‍ണമായും ഇ-ഫയല്‍ ആക്കുന്നതോടെ ഫയലുകളില്‍ തീരുമാനം വേഗം വരുമെന്ന് മന്ത്രി പറഞ്ഞു. മാമൂലുകള്‍ മാറ്റാന്‍ തയാറാകാത്തവരെ ബന്ധപ്പെട്ട ഫയലുകളുമായി തിരുവനന്തപുരത്ത് വിളിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ തദ്ദേശ സ്ഥാപനത്തിലും 1000 പേരില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള നടപടികള്‍ അടുത്ത ഏപ്രില്‍ മുതല്‍ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെ പ്രതിനിധികളായ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ആര്‍. തുളസീധരന്‍പിള്ള, പി.എസ്. മോഹനന്‍, നഗരകാര്യ ഗവ. സെക്രട്ടറി ബിജു പ്രഭാകര്‍, പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍ എ.പി. അജിത്കുമാര്‍, ഗ്രാമവികസന ജോയന്‍റ്​ ഡെവലപ്‌മെന്‍റ്​ കമീഷണര്‍ ജി. കൃഷ്ണകുമാര്‍, നഗരകാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ഹുവൈസ്, ഡെപ്യൂട്ടി ഡെവലപ്‌മെന്‍റ്​ കമീഷണര്‍ എന്‍. ഹരി എന്നിവര്‍ സംസാരിച്ചു. PTL41 GOVINDAN MASTER പത്തനംതിട്ടയില്‍ നവകേരള തദ്ദേശകം-2022 പരിപാടി ഉദ്ഘാടനം ചെയ്ത്​ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story