Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുസ്​ലിംലീഗ്...

മുസ്​ലിംലീഗ് നേതാക്കളുടെ ചിത്രങ്ങൾ ആലിലയിൽ ഒരുക്കി പിതാവും മകനും

text_fields
bookmark_border
മുസ്​ലിംലീഗ് നേതാക്കളുടെ ചിത്രങ്ങൾ ആലിലയിൽ ഒരുക്കി പിതാവും മകനും
cancel
പന്തളം: ആലിലയിൽ മുസ്​ലിംലീഗ് നേതാക്കളുടെ ചിത്രങ്ങൾ ഒരുക്കി പിതാവും മകനും. അന്തരിച്ച മുസ്​ലിംലീഗ് മുൻ പ്രസിഡന്റുമാരായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരാലി ശിഹാബ് തങ്ങളുടെയും ഇപ്പോഴത്തെ സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങളുടെയും ചിത്രങ്ങളാണ്​ ആലിലയിൽ ചിത്രീകരിച്ചത്​. പന്തളം മുടിയൂർക്കോണം മാമ്പിളിശ്ശേരിയിൽ സജീഷും മകൻ ആദിദേവുമാണ് ചിത്രങ്ങൾ ഒരുക്കിയത്. കലാഭവൻ മണിയുടെ ഓർമ ദിവസം വിവിധ കഥാപാത്രങ്ങളും പാലക്കാട് മലമുകളിൽ കുരുങ്ങിയ ബാബുവിനെ രക്ഷിക്കുന്ന ഇന്ത്യൻ മിലിട്ടറിയുടെയും ചിത്രം വരച്ചതിന്​ മിലിട്ടറി ഓഫിസർമാർ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇരുവരെയും കഴിഞ്ഞ ദിവസം ചേരിക്കൽ നാട്ടരങ്ങ് സംഘടിപ്പിച്ച പരിപാടിയിൽ ആദരിച്ചിരുന്നു. ആയിരത്തിലധികം ലീഫ് ആർട്ടുകൾ ഇതിനോടകം ഇവർ ചെയ്തു. ബഹ്​റൈനിൽ കാർ എ.സി ടെക്നീഷനായി ജോലി ചെയ്യുന്ന സജീഷ് ആദ്യലോക്ഡൗൺ കാലത്താണ് കലാപരമായ കഴിവുകൾ പുറത്തെടുത്തത്. പ്ലാസ്റ്റിക് ബോട്ടിൽ ക്രാഫ്റ്റ് മിനിയേച്ചറുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയപ്പോൾ ബഹ്​റൈൻ ട്രാൻസ്പോർട്ട് അധികാരികൾ വിളിച്ച് അഭിനന്ദിച്ചിരുന്നു. വിദ്യാഭാരതി വിദ്യാഭവൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആദിദേവ്. ആലപ്പുഴ അംബേദ്​കർ മെമ്മോറിയൽ സ്കൂൾ ജീവനക്കാരി രാഖിയാണ് സജീഷിന്‍റെ ഭാര്യ. ഫോട്ടോ: മുസ്​ലിംലീഗ് നേതാക്കളുടെ ചിത്രങ്ങൾ ആലിലയിൽ 2. ചിത്രങ്ങളുമായി സജീഷും മകൻ ആദിദേവ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story