Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹയർ സെക്കൻഡറി...

ഹയർ സെക്കൻഡറി പാസായവർക്ക്​ തൊഴിൽ മേള

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി പാസായ ഉദ്യോഗാർഥികൾക്കുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് സെല്ലിന്റെയും ജില്ല എംപ്ലോയ്​മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കും. കുമ്പഴ എം.പി.വി.എച്ച്.എസ്.എസിൽ ശനിയാഴ്ച രാവിലെ 10 മുതലാണ്​ മേള. മിൽമ, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ, വി-ഗാർഡ്, എൽ.ഐ.സി, ആരോഗ്യം, എൻജിനീയറിങ്​, ട്രാവൽ ആൻഡ് ടൂറിസം, ഓട്ടോമൊബൈൽ, കോമേഴ്സ് തുടങ്ങിയ മേഖലയിലെ 40ൽപരം കമ്പനികൾ ​തൊഴിൽമേളയിൽ പങ്കെടുക്കും. രാവിലെ 10ന്​ ആന്റോ ആന്റണി എം.പി ഉദ്​ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. ഇതോടൊപ്പം രാവിലെ 11ന്​ ഈ വർഷം 10ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്​ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പാഠ്യപദ്ധതിയായ എൻ.എസ്.​ക്യു. എഫിനെ സംബന്ധിച്ചും തുടർ പഠനസാധ്യതകളെ സംബന്ധിച്ചും കരിയർ സെമിനാറും നടത്തും. കരിയർ വിദഗ്​ധൻ രതീഷ് കുമാർ ക്ലാസ് നയിക്കും. വാർത്ത സമ്മേളനത്തിൽ കുമ്പഴ എം.പി.വി.എച്ച്.എസ് പ്രിൻസിപ്പൽ ദീപു ഉമ്മൻ, ജില്ല എംപ്ലോയ്​മെന്റ് ഓഫിസർ ഉണ്ണികൃഷ്ണൻ, എ.കെ. സജീവ്, സ്നേഹരാജ് എന്നിവർ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story