Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:29 AM IST Updated On
date_range 11 March 2022 5:29 AM ISTപൂഴിക്കാട്-വലക്കടവ് റോഡിന് അഞ്ചുകോടിയുടെ ഭരണാനുമതി
text_fieldsbookmark_border
പന്തളം: കഴിഞ്ഞ രണ്ട് ബജറ്റിലും പണം അനുവദിച്ച കുരമ്പാല, പൂഴിക്കാട്, വലക്കടവ് റോഡിന് അഞ്ചുകോടിയുടെ ഭരണാനുമതി. അടൂർ നിയോജക മണ്ഡലത്തിലെ പന്തളം മുനിസിപ്പാലിറ്റിയിലെ കുരമ്പാല-പൂഴിക്കാട്-മുട്ടാർ-വലക്കടവ്-പന്തളം മണികണ്ഠനാൽത്തറ റോഡിന് 2021-22 ബജറ്റിലെ വിഹിതത്തിൽനിന്നുമാണ് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് ദേശീയപ്രാധാന്യം നേടിയ തീർഥാടനകേന്ദ്രമായ പന്തളത്തെ ക്ഷേത്രവും കൊട്ടാരവും മറ്റുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ പാതയാണ് ഇത്. രണ്ടുവർഷമായി തകർന്നുതരിപ്പണമായ റോഡിന്‍റെ നിർമാണത്തിന് നിരവധി സമരങ്ങൾ അരങ്ങേറിയിരുന്നു. സമയബന്ധിതമായി ഈ റോഡ് മികവുറ്റ തരത്തിൽ ഗതാഗതയോഗ്യമാക്കി മാറ്റുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഫോട്ടോ: തകർന്ന കുരമ്പാല പൂഴിക്കാട് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
