Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടാർ ഇളകി...

ടാർ ഇളകി മെറ്റൽനിരന്ന്​ ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡ്​

text_fields
bookmark_border
ടാർ ഇളകി മെറ്റൽനിരന്ന്​ ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡ്​
cancel
മല്ലപ്പള്ളി: ചുങ്കപ്പാറ-കോട്ടാങ്ങൽ സി.കെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിലെ ടാറിങ് പൂർണമായും ഇളകി വലിയ കുഴികൾ രൂപപ്പെട്ടതിനാൽ ഇതുവഴിയുള്ള കാൽനട പോലും ദുസ്സഹമായി. വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ തെറിച്ച് വഴിയാത്രക്കാരുടെ ദേഹത്ത് വീഴുന്നത് പതിവ് കാഴ്ചയാണ്. കോട്ടാങ്ങൽ മുതൽ ചുങ്കപ്പാറ വരെയും റോഡിലെ ടാറിങ് ഇളകി മെറ്റൽനിരന്ന് കിടക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ്​ ടാറിങ് പൂർത്തിയാക്കിയ സി.കെ റോഡിൽ പിന്നീട് ഒരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്‍റെ വശങ്ങളിൽ ഓടകൾ ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽനിന്നുള്ള കുത്തൊഴുക്കാണ് റോഡിലൂടെ. കല്ലും മണ്ണും റോഡിൽ നിരക്കുന്നതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. റോഡ് ഉന്നതനിലവാരത്തിൽ ഉയർത്തി ടാറിടുന്നതിന് ലക്ഷങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞെങ്കിലും നടപടി ആരംഭിച്ചിട്ടില്ല. ചുങ്കപ്പാറ-കോട്ടാങ്ങൽ പ്രധാന റോഡിൽ ഗതാഗത തടസ്സം നേരിടുമ്പോൾ വാഹനങ്ങൾ കടത്തിവിടുന്ന ബൈപാസ് റോഡുകൂടിയായ സി.കെ റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന ആവശ്യത്തിനും പഴക്കം ഏറെയുണ്ട്. റോഡിലെ കലുങ്കുകളും അപകടാവസ്ഥയിലാണ്. വർഷകാലത്തിന് മുമ്പ്​ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ്​ ആവശ്യം. ഫോട്ടോ: ടാർ ഇളകി മെറ്റൽ നിരന്ന നിലയിൽ സി.കെ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story