Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏഴംകുളം തൂക്കം...

ഏഴംകുളം തൂക്കം ഭക്തർക്ക് ദർശനപുണ്യമായി

text_fields
bookmark_border
ഏഴംകുളം തൂക്കം ഭക്തർക്ക് ദർശനപുണ്യമായി
cancel
അടൂർ: ഏഴംകുളം ദേവീക്ഷേത്രത്തിൽ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് രണ്ട് പകലും രാവും നീണ്ടുനിന്ന വഴിപാട് തൂക്കം ദർശിച്ച് നൂറുകണക്കിന് ഭക്തർ. തൂക്കക്കാർ അന്തരീക്ഷത്തിൽ പയറ്റ് മുറകൾ കാണിക്കുകയും തൂക്കവില്ല് ഉയർത്തുകയും താഴ്ത്തുകയും ചെയ്തു. ഒപ്പം ക്ഷേത്രത്തിന് ചുറ്റും മൂന്നുതവണ വലംവെക്കുന്നതോടെ ഒരു വളയം പൂർത്തിയാകും. വ്രതാനുഷ്ഠാനങ്ങളോടെ പരിശീലനം പൂർത്തിയാക്കിയ പയറ്റുകാരാണ് തൂക്ക വില്ലേറുന്നത്. പുത്തൻവിളയിൽ ജി. ശിവൻ പിള്ളയുടെയും കാഞ്ഞിരിക്കൽ ആർ. ശിവൻ പിള്ളയുടെയും കീഴിലാണ് തൂക്കപ്പയറ്റ് അഭ്യാസം. ഇക്കുറി 538 വഴിപാട് തൂക്കങ്ങളാണുള്ളത്. 11 പേർ കന്നിത്തൂക്കക്കാരാണ്. കുട്ടിയെ എടുത്തുകൊണ്ടുള്ള 158 തൂക്കങ്ങളാണ് ഉണ്ടായിരുന്നത്. PTL ADR Temple ഏഴംകുളം ദേവീക്ഷേത്രത്തിൽ നടന്ന വഴിപാട് തൂക്കം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story