Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:29 AM IST Updated On
date_range 10 March 2022 5:29 AM ISTപാലുൽപാദന രംഗത്ത് വലിയ നേട്ടം കൈവരിക്കാൻ സാധിച്ചു -ഡെപ്യൂട്ടി സ്പീക്കർ
text_fieldsbookmark_border
പന്തളം: പാലുൽപാദന രംഗത്ത് വലിയ നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചതായും വരും വർഷങ്ങളിൽ ഇതിലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സമഗ്ര സഹകരണ പരിപാടിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പ് ജില്ല ഗുണ നിയന്ത്രണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ കുരമ്പാല മാവര ക്ഷീരോൽപാദക സംഘത്തിൽ സംഘടിപ്പിച്ച പാൽ ഉപഭോക്താക്കളുടെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. നഗരസഭ വാർഡ് കൗൺസിലർ അച്ചൻകുഞ്ഞ് ജോൺ അധ്യക്ഷതവഹിച്ചു. സംഘം പ്രസിഡന്‍റ് പ്രഫ. കൃഷ്ണപിള്ള, ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ അനിത, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിന്ധു, നഗരസഭ കൗൺസിലർമാരായ ഉഷ മധു, കോമളവല്ലി എന്നിവർ സംസാരിച്ചു. ഫോട്ടോ: കുരമ്പാല മാവര ക്ഷീരോൽപാദക സംഘത്തിൽ പാൽ ഉപഭോക്താക്കളുടെ മുഖാമുഖം പരിപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
