Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:29 AM IST Updated On
date_range 10 March 2022 5:29 AM ISTതദ്ദേശ വകുപ്പ് മന്ത്രിയുടെ യോഗം ഇന്ന്
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിനും 14 -ാം പദ്ധതിയുടെ രൂപവത്കരണ പുരോഗതി വിലയിരുത്തുന്നതിനുമായി മന്ത്രി എം.വി. ഗോവിന്ദന്‍ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമായും സെക്രട്ടറിമാരുമായും സംവദിക്കും. അംഗസമാശ്വാസനിധി ധനസഹായം; വിതരണോദ്ഘാടനം ഇന്ന് പത്തനംതിട്ട: സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അംഗസമാശ്വാസനിധി ധനസഹായം രണ്ടാംഘട്ട വിതരണോദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് കേരള ബാങ്ക് പത്തനംതിട്ട ക്രെഡിറ്റ് പ്രോസസിങ് സെന്റര്‍ ഓഡിറ്റോറിയത്തിൽ മന്ത്രി വീണ ജോര്‍ജ് നിർവഹിക്കും. സഹകരണസംഘം അംഗങ്ങളായ ഗുരുതര രോഗബാധിതര്‍ക്കും അപകടത്തില്‍പ്പെട്ട് കിടപ്പു രോഗികളായവര്‍ക്കും മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് വായ്പകള്‍ക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും തുക അംഗ സമാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്ന പദ്ധതിയാണിത്. ജില്ലയിലെ 27 സഹകരണ സംഘങ്ങളിലെ 640 അംഗങ്ങള്‍ക്കായി 1,25,70,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന് പത്തനംതിട്ട: തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് പുതിയതായി നിര്‍മിച്ച മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോര്‍മെട്രി, എലിമുള്ളും പ്ലാക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാവനം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ശബരിമല പൂങ്കാവനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്ലാപ്പള്ളി മാതൃക ഫോറസ്റ്റ് സ്റ്റേഷന്‍ മന്ദിരത്തിന്റെയും ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെയും ഉദ്ഘാടനവും ഇന്ന് വൈകീട്ട് 4.30ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍എ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story