Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓമല്ലൂർ വയൽവാണിഭം: ...

ഓമല്ലൂർ വയൽവാണിഭം: മികച്ച കന്നുകാലികൾക്ക്​ കാഷ് പ്രൈസ്

text_fields
bookmark_border
പത്തനംതിട്ട: ഓമല്ലൂർ വയൽവാണിഭത്തിന്​ കന്നുകാലിച്ചന്തയിലെത്തുന്ന കന്നുകാലികളിൽനിന്ന്​ ഓരോ ഇനത്തിലെയും മികച്ച രണ്ടെണ്ണത്തിന് വീതം കാഷ് പ്രൈസ് നൽകാൻ വയൽവാണിഭ ആഘോഷ കമ്മിറ്റി തീരുമാനിച്ചു. മികച്ച കറവപ്പശു, കാള, പോത്ത്, ആട്, എരുമ എന്നീ വിഭാഗങ്ങൾക്കാണ് പ്രൈസ് നൽകുക. ഇനം തിരിച്ചുള്ള വ്യത്യാസങ്ങൾ ഇല്ലാതെ മികച്ച വളർത്തുനായ്ക്കൾക്കും കാഷ് പ്രൈസ് നൽകും. ഓമല്ലൂർ മൃഗാശുപത്രിയിലെ വെറ്ററിനറി സർജന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് വിജയികളെ കണ്ടെത്തുക. കന്നുകാലികളെയും കൊണ്ട് കർഷകർക്ക് മാർച്ച് 15ന്​ രാവിലെ മുതൽ എത്താമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​​ ജോൺസൺ വിളവിനാൽ, ജനറൽ കൺവീനർ ബൈജു ഓമല്ലൂർ എന്നിവർ പറഞ്ഞു. വയൽവാണിഭത്തിന് ആദ്യമായാണ് വ്യക്തികൾ വീടുകളിൽ പരിപാലിക്കുന്ന വളർത്തുനായ്ക്കളുടെ പ്രദർശന മത്സരം സംഘടിപ്പിക്കുന്നത്. ഉടമസ്ഥർ നായ്ക്കളെയും കൊണ്ട് 16 ബുധൻ വൈകീട്ട് 3.30 മുതൽ ഓമല്ലൂർ മാർക്കറ്റിനകത്ത് പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്ഥലത്ത് എത്തണം. നായ്ക്കൾക്ക് പേവിഷബാധക്കെതിരെയുള്ള സൗജന്യ കുത്തിവെപ്പും ലഭിക്കും വയൽവാണിഭത്തോട്​ അനുബന്ധിച്ച് വർഷങ്ങളായി നടത്തിവരുന്ന വയൽമേളവും കവിയരങ്ങും അന്ന് വൈകീട്ട് അഞ്ചുമുതൽ നടക്കും. ഭാഷാധ്യാപക സമന്വയ വേദിയുടെ സഹകരണത്തോടെ നടക്കുന്ന കവിയരങ്ങ് ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമയും വയൽ മേളം നാട്ടുകൂട്ടം അഡ്വ. സുരേഷ് സോമയും ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story