Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:38 AM IST Updated On
date_range 9 March 2022 5:38 AM ISTപാല്‍ ഉൽപാദനത്തില്‍ കേരളത്തെ ഒന്നാമതെത്തിക്കുക ലക്ഷ്യം -മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsbookmark_border
അടൂർ: നാലുവര്‍ഷംകൊണ്ട് പാല്‍ ഉൽപാദനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീരവികസന വകുപ്പിന്‍റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ ജില്ല ക്ഷീരസംഗമത്തോട് അനുബന്ധിച്ച് അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്‍ററില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പശുക്കള്‍ക്ക് മുഴുവന്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുവാനുള്ള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ മികച്ച ക്ഷീരകര്‍ഷകരെയും ക്ഷീര സഹകരണ സംഘങ്ങളെയും ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ബീന പ്രഭ, ആര്‍. തുളസീധരന്‍ പിള്ള, എ.പി. ജയന്‍, വി.പി. ഉണ്ണികൃഷ്ണന്‍, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 15 CHINCHU ജില്ല ക്ഷീരസംഗമത്തോട് അനുബന്ധിച്ച് അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്‍ററില്‍ നടത്തിയ പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story