Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹൈദരലി തങ്ങളുടെ...

ഹൈദരലി തങ്ങളുടെ വേർപാടിൽ അനുശോചനം

text_fields
bookmark_border
പന്തളം: ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ അടൂർ മേഖല കമ്മിറ്റി അനുശോചിച്ചു. മേഖല പ്രസിഡന്‍റ്​ സൈനുദ്ദീൻ ബാഖവി അധ്യക്ഷതവഹിച്ചു. സെക്രട്ടറി അമീൻ ഫലാഹി, അബ്ദുറഹീം മൗലവി, അഷ്റഫ് മൗലവി, സവാദ് മൗലവി, താഹ മൗലവി, അബ്ദുൽനാസർ മൗലവി, നവാസ് മൗലവി, റഷീദ് മൗലവി, റിയാസ് മൗലവി എന്നിവർ സംസാരിച്ചു ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് അനുശോചിച്ചു. ചെയർമാൻ മുഹമ്മദ് ഷുഹൈബ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി തക്ബീർ, ട്രഷറർ നാസർ, വൈസ് ചെയർമാൻ മൻസൂർ അഹമ്മദ്, ജോ. സെക്രട്ടറി അബ്ദുൽ ഹക്കിം, മുഹമ്മദ് ഹനീഫ, അബ്ദുൽ ജബ്ബാർ, യാക്കൂബ് ഹുസൈൻ, അമീർ ഖാൻ എന്നിവർ സംസാരിച്ചു. ഹൈദർ അലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്​ലിം ലീഗ് പന്തളം മുനിസിപ്പൽ കമ്മിറ്റി അനുശോചിച്ചു. രാഷ്ട്രീയ, സാമൂഹിക, മത, സാംസ്കാരിക മേഖലകളിൽ സൗമ്യവും, പക്വതയും, സ്നേഹവും പുലർത്തിയിരുന്ന നേതാവായിരുന്നു തങ്ങളെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ്​ എസ്. കാസിം അധ്യക്ഷതവഹിച്ചു. ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​ എ. ഷാജഹാൻ, എ.കെ അക്ബർ, മുഹമ്മദ് ഹനീഫ, സിദ്ദീഖ്​ റാവുത്തർ, റഹീം പ്ലാമൂടൻ, സൈനുദ്ദീൻ, സാദിഖ്​, നിസ്താർ, അഷ്​റഫ്, അജീബ്, അക്ബർ, മൻസൂർ, സൈനുദ്ദീൻ ബർക്കത്ത്, നിസാർ ഉളമയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story