Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുരസ്കാരം നൽകി

പുരസ്കാരം നൽകി

text_fields
bookmark_border
മല്ലപ്പള്ളി: ഗ്രാമങ്ങളിൽ സ്ഥിതിചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമീണരുടെ ജീവിതത്തെ ഉന്നത നിലവാരത്തിലേക്കുയർത്തുവാൻ സഹായിക്കുന്നവയാകണമെന്ന് ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത. തുരുത്തിക്കാട് ബിഷപ് എബ്രഹാം മെമ്മോറിയൽ കോളജ് സ്ഥാപകൻ റവ. ഡോ.ടി.സി ജോർജിന്‍റെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം നൽകുന്ന ചടങ്ങ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിൽ സേവനങ്ങളർപ്പിച്ച പുതുവാക്കൽ ഗ്രാമീണ വായനശാലക്കു നൽകിയ പുരസ്കാരം പ്രസിഡന്‍റ്​ ജോസ് കെ. തോമസ് കുളനട ഏറ്റുവാങ്ങി. മനേജർ ഏബ്രഹാം ജെ. ജോർജ് അധ്യക്ഷത വഹിച്ചു. റവ.ഡോ. മോത്തി വർക്കി സ്മാരക പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ബിജു ടി ജോർജ്, ഡോ.ജോസ് പാറക്കടവിൽ, ഡോ. അനീഷ് കുമാർ, ഡോ. ബിന്ദു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story