Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:36 AM IST Updated On
date_range 9 March 2022 5:36 AM ISTപ്രീഷിൽഡയെ ആദരിച്ചു
text_fieldsbookmark_border
അടൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ മഹാത്മ ജനസേവന കേന്ദ്രം സെക്രട്ടറി പ്രീഷിൽഡയെ ലോക വനിത ദിനത്തിൽ ആദരിച്ചു. അവഗണിക്കപ്പെട്ട സമൂഹത്തിനായ് ജീവിതം മാറ്റിവെച്ച പ്രീഷിൽഡയുടെ ജീവിത കഥ 'മാധ്യമ' ത്തിൽ വനിതദിനത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. മഹനീയമായ പ്രവർത്തങ്ങൾ സമൂഹം മാതൃകയാക്കണമെന്ന സന്ദേശത്തോടെയാണ് ഡി.സി.സി സെക്രട്ടറിമാരായ ഏഴംകുളം അജു, അഡ്വ. ബിജു വർഗീസ് എന്നിവർ ആദരവ് നൽകിയത്. മണ്ഡലം പ്രസിഡന്‍റ് ഷിബു ചിറക്കരോട്ട് അധ്യക്ഷതവഹിച്ചു. എം.ജി. കണ്ണൻ, നിസാർ കാവിളയിൽ, സി.ടി. കോശി, ജേക്കബ് കൊട്ടക്കാട്ട്, എം.ഇ. വർഗീസ്, ഗോപു കരുവാറ്റ, ബേബി ജോൺ, എബി തോമസ്, നിതീഷ് പന്നിവിഴ, ശ്രീലക്ഷ്മി ബിനു, മാത്യു തോണ്ടലിൽ എന്നിവർ സംസാരിച്ചു. PTL ADR Adaravu മഹാത്മ ജനസേവന കേന്ദ്രം സെക്രട്ടറി പ്രീഷിൽഡയെ കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി ആദരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
