Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:36 AM IST Updated On
date_range 9 March 2022 5:36 AM ISTവനിതദിനം ആഘോഷിച്ചു
text_fieldsbookmark_border
തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്‍റെയും വനിത ശിശുവികസന വകുപ്പിന്‍റെയും നേതൃത്വത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വനിത ദിനാഘോഷ പരിപാടി അഡ്വ. മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രലേഖ അധ്യക്ഷയായി. ടെക്‌നീഷ്യന്മാർക്ക് പരിശീലന പരിപാടി തിരുവല്ല: പത്തനംതിട്ട ജില്ലയിലെ കാർഷിക സേവന കേന്ദ്രങ്ങളിലെയും അഗ്രോ സർവിസ് സെന്‍ററുകളിലെയും ടെക്‌നീഷ്യന്മാർക്കുള്ള പരിശീലന പരിപാടി തുടങ്ങി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രലേഖ അധ്യക്ഷതവഹിച്ചു. സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ സി.ഇ.ഒ ഡോ. യു. ജയകുമാറിന്‍റെ നേതൃത്വത്തിൽ 12 ദിവസത്തെ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ആത്മ പ്രോജക്ട് ഡയറക്ടർ സാറാ ടി.ജോൺ പദ്ധതി വിശദീകരിച്ചു. പുളിക്കീഴ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ബിനിൽകുമാർ, കൃഷി അസി.ഡയറക്ടർ വി.ജെ റെജി, മറിയാമ്മ എബ്രഹാം, സോമൻ താമരച്ചാലിൽ, രാജലക്ഷ്മി, ജോയ്സി സി.കോശി, കോശി അലക്സ്, പ്രദീപ് ജേക്കബ് അലക്‌സാണ്ടർ, റോയി ഐസക് വർഗീസ് എന്നിവർ സംസാരിച്ചു. പ്രോജക്ട് അഗ്രികൾച്ചർ എൻജിനീയർ അഞ്ജലി, മെക്കാനിക് അസി. ലക്ഷ്മി, അപർണ നിധിൻ, റോബിൻ എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story