Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:35 AM IST Updated On
date_range 9 March 2022 5:35 AM ISTഎഴുമറ്റൂർ, അക്ഷരങ്ങളുടെ ഋഷിശ്വരൻ -പ്രമോദ് നാരായണൻ
text_fieldsbookmark_border
മല്ലപ്പള്ളി: മലയാള ഭാഷയുടെ ഉപാസകനാണ് ഡോ. എഴുമറ്റൂർ രാജരാജവർമയെന്നും അക്ഷരങ്ങൾക്കായി സമർപ്പിച്ച ജീവിതത്താൽ മലയാളത്തിന്‍റെ ഋഷിശ്വരനായി മാറിയെന്നും പ്രമോദ് നാരായൺ എം.എൽ.എ. പറഞ്ഞു. ബാൽരാജ് പുരസ്‌കാരം നേടിയ വർമയെ ആദരിക്കാൻ എഴുമറ്റൂർ പൗരാവലി ഒരുക്കിയ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്‍റ് ശോഭ മാത്യു അധ്യക്ഷതവഹിച്ചു. പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള സംസാരിച്ചു. വിവിധ സംഘടനകളും വ്യക്തികളും വർമയെ ആദരിച്ചു. ഫോട്ടോ: ഡോ. എഴുമറ്റൂർ രാജരാജ വർമയെ ആദരിക്കാൻ ജന്മനാട്ടിൽ ചേർന്ന യോഗം പ്രമോദ് നാരായൺ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
