Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:35 AM IST Updated On
date_range 8 March 2022 5:35 AM ISTഹോട്സ്പോട്ട് പട്ടിക: വിട്ടുപോയ വില്ലേജുകളെ ഉൾപ്പെടുത്താൻ തീരുമാനം
text_fieldsbookmark_border
റാന്നി: നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി പുറത്തിറക്കിയ ഹോട്സ്പോട്ട് പട്ടികയിൽ റാന്നി നിയോജക മണ്ഡലത്തിലെ വിട്ടുപോയ വില്ലേജുകളെ കൂടി ഉൾപ്പെടുത്തി പുതുക്കാൻ വനം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. കൊല്ലമുള, ചേത്തയ്ക്കൽ, പഴവങ്ങാടി, അങ്ങാടി, അത്തിക്കയം പെരുമ്പെട്ടി, അയിരൂർ, കോട്ടാങ്ങൽ, ചെറുകോൽ വില്ലേജുകളാണ് ആദ്യ ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടാതെ പോയത്. ഇതുകൂടെ പട്ടികയിൽ ഉൾപ്പെടുത്താൻ വനംവകുപ്പ് സംസ്ഥാന സർക്കാർ വഴി കേന്ദ്രസർക്കാറിന് അപേക്ഷ സമർപ്പിക്കും. സംസ്ഥാന വകുപ്പ് ആദ്യംനൽകിയ പട്ടിക 406 വില്ലേജുകളായി ചുരുക്കിയത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ്. ഒരുവർഷം മുമ്പാണ് വനംവകുപ്പ് പട്ടിക തയാറാക്കിയത്. ഹോട്സ്പോട്ട് സംബന്ധമായ അവസാന തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ വേളയിൽ പ്രമോദ് നാരായൺ എം.എൽ.എക്ക് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി നൽകിയിരുന്നു. രാജ്യസഭയിൽ ജോസ് കെ.മാണി എം.പിയും ഇക്കാര്യം ഉന്നയിച്ചിരുന്നു. ..................... 'കിടങ്ങിനെക്കാൾ ഫലപ്രദം സൗരോർജവേലി' വനമേഖലകളിൽ കിടങ്ങ് കുഴിക്കുന്നതിനെക്കാൾ പ്രായോഗികവും ചെലവു കുറഞ്ഞതുമായ മാർഗം സോളാർ വേലികൾ ആണെന്ന് റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാർ ശർമ പറഞ്ഞു. ആവശ്യമായ ഫണ്ട് ലഭ്യമായ ഒരു വർഷം കൊണ്ട് റാന്നി നിയോജക മണ്ഡലത്തിലെ വനാതിർത്തികൾ മുഴുവൻ സോളാർ വേലി കെട്ടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ഉണ്ടാകുന്ന പുതിയ രീതിയിലുള്ള നാശനഷ്ടങ്ങൾ കൂടി നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്. മൃഗങ്ങളുടെ ആക്രമണം മൂലം നാശനഷ്ടം സംഭവിക്കുന്ന കാർഷിക വിളകൾക്ക് കൃഷിവകുപ്പിന്‍റെ നഷ്ടപരിഹാര തുക നൽകാൻ വനം വകുപ്പിനോട് അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം മൂലം വിളകൾ പൂർണമായും നശിച്ചാലേ ഇൻഷുറൻസ് മുഖേന നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. വിളവ് നശിച്ചാൽ ഇൻഷുറൻസ് തുക ലഭിക്കാത്തകാര്യം കൃഷി അസി. ഡയറക്ടർ സിജി സൂസൻ ജോർജ് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരത്തിലാകുമ്പോൾ നാളികേരം, കൊക്കോ പോലെയുള്ള വിളകൾ കാട്ടുമൃഗങ്ങൾ നശിപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്നില്ല. റാന്നി നിയോജകമണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, വനംവകുപ്പിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. Ptl rni_1 hotspot
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story