Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:35 AM IST Updated On
date_range 8 March 2022 5:35 AM ISTറാന്നി വലിയപാലത്തിന്‍റെ അപ്രോച്ച് റോഡ് വസ്തു ഉടമകൾക്ക് പരമാവധി ഇളവ് നൽകും -എം.എൽ.എ
text_fieldsbookmark_border
റാന്നി: നിർമാണത്തിലിരിക്കുന്ന റാന്നി വലിയപാലത്തിന്‍റെ അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുക്കൽ വസ്തു ഉടമകൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാത്തവിധം പരമാവധി ഇളവുകൾ നൽകി വേണമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. വസ്തു ഏറ്റെടുക്കൽ സംബന്ധിച്ച് എം.എൽ.എ വിളിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും കെ.ആർ.എഫ്.ബി അധികൃതരെയും വസ്തു ഉടമകളുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അപ്രോച്ച് റോഡിനായി വസ്തു ഏറ്റെടുക്കാത്തതുകാരണം വലിയ പാലത്തിന്‍റെ നിർമാണം മുടങ്ങിക്കിടക്കുകയാണ്. നിർമാണസാമഗ്രികളുടെ വില വർധിച്ചതിനാൽ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു. തുടർന്ന് എം.എൽ.എ ഇടപെട്ട് റവന്യൂ നടപടി വേഗത്തിലാക്കി 11 നോട്ടിഫിക്കേഷൻ വരെ എത്തിനിൽക്കുമ്പോഴാണ് വസ്തു ഉടമകളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് യോഗം വിളിച്ചുചേർത്തത്. 26 കോടി മുതൽമുടക്കി നിർമിക്കുന്ന പാലത്തിന് 2016ലാണ് ഭരണാനുമതി ലഭിച്ചത്. 2018 സാങ്കേതികാനുമതി ലഭിച്ച പാലത്തിന് നിർമാണം 2019ൽ ആരംഭിച്ചിരുന്നു. എന്നാൽ, അപ്രോച്ച് റോഡ് നിർമിച്ചാൽ മാത്രമേ തുടർനടപടി നടക്കൂ എന്നതിനാൽ തൂണുകളുടെ നിർമാണം ഇടക്കുവെച്ച് നിർത്തിവക്കേണ്ടിവന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ എം.എൽ.എയുടെ അഭ്യർഥനയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം സന്ദർശിക്കുകയും തുടർന്ന് പൊതുമരാമത്ത് വകുപ്പിൽനിന്ന് പാലത്തിന്‍റെ നിർമാണം കെ.ആർ.എഫ്.ബി ഏറ്റെടുക്കുകയും ചെയ്തു. പെരുമ്പുഴ മുതൽ ബ്ലോക്ക്പടി വരെയുള്ള രാമപുരം-ബ്ലോക്ക് പടി റോഡും ഉപാസന മുതൽ പേട്ട വരെയുള്ള റോഡുമാണ് അപ്രോച്ച് റോഡിനായി ഏറ്റെടുത്തത്. റോഡിന്‍റെ വീതി 10 മീറ്ററായി ഉയർത്തി ഉന്നത നിലവാരത്തിൽ ടാറിങ് നടത്തും. 140പേരുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളാണ് ഏറ്റെടുക്കാനുള്ളത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. പ്രസാദ്, ജില്ല പഞ്ചായത്ത് അംഗം അംഗം ജോർജ് എബ്രഹാം, വിനോദ് കുര്യാക്കോസ്, ശശികല രാജശേഖരൻ, സിന്ധു സഞ്ജയൻ ,ബി. സുരേഷ്, പത്തനംതിട്ട എൽ.എ സ്പെഷൽ തഹസിൽദാർ എസ്.റെജീന , റാന്നി തഹസിൽദാർ എം.കെ. അജികുമാർ , കെ.ആർ.എഫ്.ബി അസി. എക്സി. എൻജിനീയർ ബിജി തോമസ് എന്നിവർ പങ്കെടുത്തു. Ptl rni_3 bridge ഫോട്ടോ: പുതിയ പാലത്തിന്‍റെ വസ്തു ഏറ്റെടുക്കൽ സംബന്ധിച്ച് യോഗത്തിൽ പ്രമോദ് നാരായണൻ എം.എൽ.എ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
