Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഒ.ഐ.സി.സി അടൂർ ജനറൽ...

ഒ.ഐ.സി.സി അടൂർ ജനറൽ ആശുപത്രിയിൽ വീൽചെയറുകൾ നൽകി

text_fields
bookmark_border
ഒ.ഐ.സി.സി അടൂർ ജനറൽ ആശുപത്രിയിൽ വീൽചെയറുകൾ നൽകി
cancel
അടൂർ: ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജനൽ കമ്മിറ്റി അടൂർ ജനറൽ ആശുപത്രിയിൽ ആരോഗ്യ സഹായി പദ്ധതി പ്രകാരം വീൽചെയറുകൾ നൽകി. വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. മനോജ് കുമാർ ഏറ്റുവാങ്ങി. റീജനൽ കമ്മിറ്റി പ്രസിഡന്‍റ്​ കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരൻ പിള്ള ഒ.ഐ.സി.സി ശബരിമല തീർഥാടക സേവന കേന്ദ്രത്തിന്‍റെ നിസ്വാർഥ സേവനത്തിന് കെ. അശോക് കുമാറിന് മെമന്‍റോ നൽകി. മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുമ്പ്രം, റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, അനിൽകുമാർ പത്തനംതിട്ട, രാജശേഖരൻ അഞ്ചൽ, സലാം പോരുവഴി, അംജത് അടൂർ തുടങ്ങിയവർ പങ്കെടുത്തു. PTL ADR OICC ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജനൽ കമ്മിറ്റി അടൂർ ജനറൽ ആശുപത്രിയിക്ക് നൽകിയ വീൽ ചെയറുകൾ വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story