Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസഹോദരങ്ങൾ തമ്മിലെ...

സഹോദരങ്ങൾ തമ്മിലെ സ്വത്തുതർക്കം; ഏഴുദിവസം കഴിഞ്ഞിട്ടും വയോധികന്‍റെ മൃതദേഹം സംസ്കരിക്കാനാകുന്നില്ല

text_fields
bookmark_border
പത്തനംതിട്ട: സഹോദരങ്ങൾ തമ്മിലുള്ള സ്വത്തുതർക്കംമൂലം വയോധികന്‍റെ മൃതദേഹം ഏഴുദിവസം കഴിഞ്ഞിട്ടും സ്വന്തം ഭൂമിയിൽ സംസ്‌കരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. അടൂർ താലൂക്കിലെ അങ്ങാടിക്കൽ മഞ്ഞപ്പുന്ന മുരുപ്പേൽ വിശ്വഭവനത്തിൽ തങ്കമ്മ കൊച്ചുകുഞ്ഞാണ് പരാതിക്കാരി. തങ്കമ്മയുടെ ഭർത്താവ് കൊച്ചുകുഞ്ഞ് (99) വാർധക്യ സഹജമായ അസുഖത്തെതുടർന്ന് ഈ മാസം ഒന്നിനാണ് മരിച്ചത്. അങ്ങാടിക്കൽ വില്ലേജിൽ ബിഎൽ24ൽ റീസർവേ 53/9ൽ 4ആർ-50 സെന്‍റ് വസ്തു മരിച്ച കൊച്ചുകുഞ്ഞിന്‍റെ പേരിലുള്ളതാണ്. കൊച്ചുകുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിക്കാൻ ഇദ്ദേഹത്തിന്‍റെ മൂത്ത സഹോദരന്‍റെ മകനായ രാജൻ തടസ്സം നിൽക്കുന്നതായാണ് ആരോപണം. ഭൂമിയിൽ വീട്, മലിനജല ടാങ്ക്, കുളിമുറി, കുടുംബക്ഷേത്രം തുടങ്ങിയവ സ്ഥിതി ചെയ്യുന്നുണ്ട്. തങ്ങൾക്ക് ഈ ഭൂമിയിൽ അവകാശമുണ്ടെന്നും അതിനാൽ മൃതദേഹം സംസ്‌കരിക്കാൻ കഴിയില്ലെന്നുമാണ് രാജനും കൂട്ടരും പറയുന്നത്. നിയമപ്രകാരം അതിർത്തി നിർണയിക്കുന്നതിന് അപേക്ഷ നൽകുകയും അതിനായി താലൂക്കിൽ ഫീസ് അടക്കുകയും ചെയ്തു. എന്നാൽ, ആർ.ഡി.ഒയുടെ ഉത്തരവില്ലാത്തതിനാൽ അളക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. തിങ്കളാഴ്ച ആർ.ഡി.ഒ ചർച്ചക്ക്​ വിളിപ്പിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനത്താൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ തങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും പരാതിക്കാരി ആരോപിച്ചു. ........................ ജി.എസ്.ടി ഓഫിസ് ധർണ പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മിറ്റി പത്തിന് രാവിലെ 10ന് ജി.എസ്.ടി ഓഫിസ് പടിക്കൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്യോഗസ്ഥർ വ്യാപാരികളെ അകാരണമായി ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ചാണ് ധർണ. ഏകോപനസമിതി ജില്ല പ്രസിഡന്‍റ് എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് എ.ജെ. ഷാജഹാൻ, ജനറൽ സെക്രട്ടറി കെ.ഇ. മാത്യു, ട്രഷറർ കൂടൽ ശ്രീകുമാർ, യൂനിറ്റ് പ്രസിഡന്‍റ് വി.എസ്. ഷജീർ‌, സംസ്ഥാന കമ്മിറ്റി അംഗം ഗീവർ ജോസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story