Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ആർ.ടി ബസ്...

കെ.എസ്.ആർ.ടി ബസ് വൈദ്യുതി തൂണിലിടിച്ചു

text_fields
bookmark_border
കെ.എസ്.ആർ.ടി ബസ് വൈദ്യുതി തൂണിലിടിച്ചു
cancel
തിരുവല്ല: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ ഉണ്ടപ്ലാവിൽ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് വൈദ്യുതി തൂണിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല. തൃശൂരിൽനിന്ന് പുനലൂരിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച ഉച്ചക്ക്​ 1.45ഓടെ ഉണ്ടപ്ലാവ് ജങ്ഷനിലെ വളവിലായിരുന്നു അപകടം. അപകടത്തെതുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി പൂർവസ്ഥിതിയിലാക്കി. ബസിന്‍റെ മുൻവശം ഭാഗികമായി തകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story