Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:30 AM IST Updated On
date_range 8 March 2022 5:30 AM ISTമാലിന്യ സംസ്കരണത്തിൽ വീഴ്ച; പന്തളം നഗരസഭക്ക് പിഴയടക്കാൻ നോട്ടീസ്
text_fieldsbookmark_border
പന്തളം: മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തിയ പന്തളം നഗരസഭക്ക് പത്തുലക്ഷം രൂപ പിഴയടക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് ലഭിച്ചു. പിഴയടക്കുന്നതിൽ വീഴ്ചവരുത്തിയാൽ എല്ലാ മാസവും ഒരുലക്ഷം രൂപവെച്ച് അടക്കേണ്ടിവരുമെന്നും കത്തിലുണ്ട്. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭക്ക് കേന്ദ്ര സർക്കാറിന്‍റെ കീഴിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽനിന്ന് കത്ത് ലഭിച്ചത് ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്. മാലിന്യ സംസ്കരണം സംബന്ധിച്ച് ഗ്രീൻ ട്രൈബ്യൂണൽ നഗരസഭക്ക് മാർഗനിർദേശം നൽകിയിരുന്നു. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കണം, വീടുകളിൽനിന്ന് തരംതിരിച്ച് മാലിന്യം ശേഖരിക്കണം, പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് എല്ലാ പ്രധാന കേന്ദ്രങ്ങളിലും സംഭരണകേന്ദ്രങ്ങൾ തുടങ്ങണം, മാലിന്യ സംസ്ക്രണത്തിനായി റിങ് കമ്പോസ്റ്റ് സംവിധാനം ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് ഗ്രീൻ ട്രൈബ്യൂണൽ നൽകിയത്. 2020 ഏപ്രിൽ മുതലാണ് നിരീക്ഷണം ശക്തമാക്കിയത്. പന്തളം ജങ്ഷന് സമീപമാണ് മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങൾ മുട്ടാർ നിർച്ചാലിന്റെ കരയിൽ കൂട്ടിയിടുകയാണ്. 1.5 ടൺ ജൈവ മാലിന്യമാണ് പ്രതിദിനം ശേഖരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story