Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപറവകൾക്ക്...

പറവകൾക്ക് കുടിവെള്ളമൊരുക്കി വനപാലകർ

text_fields
bookmark_border
പറവകൾക്ക് കുടിവെള്ളമൊരുക്കി വനപാലകർ
cancel
കോന്നി: വേനൽച്ചൂടിൽ പക്ഷികൾക്ക് കുടിവെള്ളം ഒരുക്കി കോന്നി ഇക്കോ ടൂറിസം സെന്‍ററിലെ വനംവകുപ്പ് ജീവനക്കാർ. ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന പക്ഷികൾക്ക് മൺചട്ടിയിൽ വിവിധ മരച്ചില്ലകളിലായി ദാഹജലം ഒരുക്കി. ടൂറിസം കേന്ദ്രത്തിന് ഉള്ളിൽ മാത്രമല്ല കോന്നിയിലെ നിരവധി വീടുകളുടെ പരിസരത്തും ഇത്തരത്തിൽ ദാഹജലം ഒരിക്കിയിട്ടുണ്ട്. മുപ്പത്തിലധികം മൺചട്ടികളാണ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഹാഷിമിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. കുടിവെള്ളം നിറക്കാൻ തയാറാക്കിയ മൺചട്ടികൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. വേനലിൽ ദാഹജലം ലഭിക്കാതെ പക്ഷികൾ ചത്തൊടുങ്ങുന്ന സംഭവങ്ങൾ വർധിക്കുന്നുണ്ടെന്നും അത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപെട്ടത് മൂലമാണ് ഇത്തമൊരു ആശയത്തിലേക്ക് നയിച്ചതെന്നും വനപാലകർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story