Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹൈദരലി ശിഹാബ് തങ്ങളുടെ...

ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം

text_fields
bookmark_border
പത്തനംതിട്ട: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ അനുശോചിച്ചു. മത സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും മുമ്പന്തിയിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ എന്ന്​ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അനുശോചന സ​ന്ദേശത്തിൽ പറഞ്ഞു. പാണക്കാട് കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും പരിശുദ്ധ ബാവ കൂട്ടിച്ചേര്‍ത്തു. ജീവിതം സമൂഹനന്മയ്ക്കും മതസൗഹാർദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യനായിരുന്നു ഹൈദരാലി ശിഹാബ് തങ്ങൾ എന്ന്​ കോൺഗ്രസ് ബി ജില്ല പ്രസിഡൻറ് പി.കെ. ജേക്കബ് പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ആർ.എസ്.പി പത്തനംതിട്ട ജില്ല കമ്മിറ്റി അനുശോചിച്ചു. മതേതര നിലപാടിൽ ഉറച്ചുനിന്ന മഹനീയ വ്യക്തിത്വത്തെയാണ്​ കേരളത്തിന്​ നഷ്ടപ്പെട്ടതെന്ന്​ ജില്ല കമ്മിറ്റി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു. എസ്.വൈ.എസ് പത്തനംതിട്ട ജില്ല സെക്രട്ടറി സുധീർ വഴിമുക്ക് നിര്യാണത്തിൽ അനുശോചിച്ചു. കേരള പ്രദേശ്​ പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.പി.സി.സി മുൻ എക്സിക്യൂട്ടിവ് അംഗം അഡ്വ. റെജി തോമസ് എന്നിവരും അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story