Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:34 AM IST Updated On
date_range 7 March 2022 5:34 AM ISTയുദ്ധം മാനവരാശിയുടെ നിലനിൽപിന് ഭീഷണി -അഡ്വ. ഓമല്ലൂർ ശങ്കരൻ
text_fieldsbookmark_border
പത്തനംതിട്ട: ലോകം സാക്ഷ്യംവഹിക്കുന്ന എല്ലാ യുദ്ധങ്ങളും മാനവരാശിയുടെ നിലനിൽപിന് ഭീഷണിയാകുന്ന സാഹചര്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നടത്തിയ സമാധാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനപ്രസ്ഥാന ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ. എബി ടി.സാമുവൽ അധ്യക്ഷതവഹിച്ചു. കേന്ദ്ര യുവജന പ്രസ്ഥാനം ട്രഷറർ ജോജി പി.തോമസ് മുഖ്യപ്രഭാഷണം നടത്തി ഫാ.സ്റ്റിനോ സ്റ്റാൻലി, ഫാ. ജിബു സി.ജോയി, ഫാ.ജേക്കബ് കല്ലിച്ചെത്തു, ഭദ്രാസന ജനറൽ സെക്രട്ടറി എം.ജെ. രഞ്ജു, നിതിൻ മണക്കാട്ടു മണ്ണിൽ, ലിഡ ഗ്രിഗറി, ഫിന്നി മുള്ളനിക്കാട്, സുജിൻ ഉമ്മൻ, ലിന്‍റോ മണ്ണിൽ, ജോമോൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ PTL 12 NO WAR മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ സമാധാന സദസ്സ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു ........................... ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം -ടീച്ചേഴ്സ് സെന്‍റർ പത്തനംതിട്ട: സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും നൽകാനുള്ള എട്ടുശതമാനം ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്‍റർ ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. 2021 ജനുവരി ഒന്നു മുതൽ ഉള്ള രണ്ട് ശതമാനവും 2021 ജൂലൈ ഒന്നുമുതൽ ഉള്ള മൂന്ന് ശതമാനവും 2022 ജനുവരി ഒന്നു മുതലുള്ള മൂന്ന് ശതമാനം ക്ഷാമബത്തയാണ് അധ്യാപകർക്കും സംസ്ഥാന ജീവനക്കാർക്കും നൽകാനുള്ളത്. ഇത് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കണമെന്നും ഏപ്രിൽ ഒന്നുമുതൽ പണമായും അതിന് മുമ്പുള്ള ക്ഷാമബത്ത പി.എഫിൽ ലയിപ്പിക്കണം എന്നും ടീച്ചേഴ്സ് സെന്‍റർ നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി റോയ് വർഗീസ് ഉദ്ഘാടനം ചെയ്തു. കെ. ബിനു അധ്യക്ഷതവഹിച്ചു. ജോൺ മാത്യു, ബൈജു തോമസ്, ആനി മാത്യു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story