Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാമൂഹിക പ്രവർത്തകർ...

സാമൂഹിക പ്രവർത്തകർ പ്രത്യാശക്ക് വഴിതെളിക്കുന്നു -കാതോലിക്ക ബാവ

text_fields
bookmark_border
സാമൂഹിക പ്രവർത്തകർ പ്രത്യാശക്ക് വഴിതെളിക്കുന്നു -കാതോലിക്ക ബാവ
cancel
അടൂർ: എല്ലാ മതവിഭാഗങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും സാമൂഹികബോധം ഉള്ളത് പ്രത്യാശക്ക് വഴിനൽകുന്നതാണെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു. സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ അടൂർ കിളിവയൽ തുറന്ന സാന്ത്വന ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാന്ത്വനം ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. സാന്ത്വനം ഓഫിസ് ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും പാലിയേറ്റിവ് കെയർ യൂനിറ്റ് ആന്‍റോ ആന്‍റണി എം.പിയും ലൈബ്രറി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ഡോ. ജോൺ സി.വർഗീസ് കോറെപ്പിസ്കോപ്പ, ബിജു വി. പന്തപ്ലാവ്, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് ചാത്തന്നൂപുഴ, ജില്ല പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ റോഷൻ ജേക്കബ്, ഏറത്ത് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മറിയാമ്മ തരകൻ, സാന്ത്വനം ജനറൽ കൺവീനർ ഷെല്ലി ബേബി എന്നിവർ സംസാരിച്ചു. PTL ADR Santhwanam അടൂർ കിളിവയൽ സാന്ത്വനം ഭവൻ ബസേലിയോസ് മാർത്തോമ തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story