Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:34 AM IST Updated On
date_range 6 March 2022 5:34 AM ISTപമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
text_fieldsbookmark_border
റാന്നി: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി. പ്ലാങ്കമണ്‍ വട്ടമല സ്വദേശി ചെളിക്കുഴിയില്‍ വിപിന്‍ ബിജുവാണ് (18) ഒഴുക്കില്‍പെട്ടത്. ശനിയാഴ്ച വൈകീട്ട് ആറോടെ ഇടപ്പാവൂര്‍ പുത്തൂര്‍ കടവിലായിരുന്നു സംഭവം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കുളിക്കാനെത്തിയതായിരുന്നു. പേരൂര്‍ച്ചാല്‍ പാലത്തിന് സമീപം ഇരുചക്ര വാഹനങ്ങൾ വെച്ചശേഷം നദിക്കരയിലൂടെ നടന്നെത്തി പുത്തൂര്‍ കടവില്‍ കുളിക്കാനിറങ്ങുകയായിരുന്നു. റാന്നിയില്‍നിന്ന് അഗ്നിരക്ഷാസേനയും കോയിപ്രം പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ptl rni _4 missing ഫോട്ടോ: പമ്പാനദിയിൽ പുത്തൂർ കടവിനു സമീപം കാണാതായ വിദ്യാർഥിക്കുവേണ്ടി അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
