Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവലിയപാലം അപ്രോച്ച്...

വലിയപാലം അപ്രോച്ച് റോഡ്: സ്ഥലം ഉടമകളുടെ യോഗം നാളെ

text_fields
bookmark_border
റാന്നി: നിർമാണത്തിലിരിക്കുന്ന റാന്നി വലിയപാലത്തി​ന്‍റെ അപ്രോച്ച് റോഡിന് വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ സ്ഥലം ഉടമകളുടെ യോഗം വിളിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് റാന്നി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം. കിഫ്ബി വഴി നടപ്പാക്കുന്ന റാന്നി വലിയപാലത്തിന്‍റെ വസ്തു ഏറ്റെടുക്കൽ നടപടി മന്ദഗതിയിൽ ആയതോടെയാണ് പാലത്തിന്‍റെ നിർമാണം നിലച്ചത്. ഇപ്പോൾ വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടപടി വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. അങ്ങാടി കരയിൽ ഉപാസന കടവ് മുതൽ പേട്ട ജങ്ഷൻ വരെയും റാന്നി പഞ്ചായത്തിൽ രാമപുരം -ബ്ലോക്ക്പടി റോഡുമാണ് ഏറ്റെടുത്ത് ഉന്നത നിലവാരത്തിൽ വീതികൂട്ടി പുനരുദ്ധരിക്കുന്നത്. കെ.ആർ.എഫ്.ബി അധികൃതരും റവന്യൂ അധികൃതരും പങ്കെടുക്കുന്ന യോഗത്തിൽ എല്ലാ വാസ്തു ഉടമകളും പങ്കെടുക്കണമെന്ന് എം.എൽ.എ അഭ്യർഥിച്ചു Ptl rni _2 aproch road
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story