Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആശ്വാസതീരത്ത്​...

ആശ്വാസതീരത്ത്​ വൈഷ്ണവ്; എം.എൽ.എ സന്ദർശിച്ചു

text_fields
bookmark_border
ആശ്വാസതീരത്ത്​ വൈഷ്ണവ്; എം.എൽ.എ സന്ദർശിച്ചു
cancel
റാന്നി: യുക്രെയ്​നിൽനിന്ന് മടങ്ങിയെത്തിയ ഇടപ്പാവൂർ സ്വദേശി ഉഷസിൽ വൈഷ്ണവ് മോഹനനെ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ സന്ദർശിച്ചു. യുക്രെയ്​നിലെ ഖാർകിവിൽ കാറസിൻ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്നു വൈഷ്ണവ് മോഹനൻ. യുദ്ധം ആരംഭിച്ചതോടെ പ്രതിസന്ധിയിലായി. ഖാർകിവ് മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ വീട്ടുകാരും നാട്ടുകാരും ഒരുപോലെ ഭയന്നിരുന്നു. ശനിയാഴ്ച വെളുപ്പിന് വൈഷ്ണവ് വീട്ടിലെത്തിയപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്. പിതാവ് മോഹനൻ വിദേശത്താണ്. വൈഷ്ണവിന്‍റെ പ്രശ്നം അറിഞ്ഞപ്പോൾതന്നെ അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ വിഷയം മുഖ്യമന്ത്രി പിണറായി വിജയനെയും നോർക്ക ഓഫിസിനെയും അറിയിച്ചു. Ptl rni _1 ukarin ഫോട്ടോ: യുക്രെയ്നിൽനിന്ന് മടങ്ങിയെത്തിയ ഇടപ്പാവൂർ സ്വദേശി ഉഷസിൽ വൈഷ്ണവ് മോഹനനെ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story