Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരാജു എബ്രഹാമിന്...

രാജു എബ്രഹാമിന് അർഹതക്കുള്ള അംഗീകാരമായി സംസ്ഥാന സമിതിയിലെ അംഗത്വം

text_fields
bookmark_border
പത്തനംതിട്ട: രാജു എബ്രഹാമി‍ൻെറ സി.പി.എം സംസ്ഥാന സമിതിയിലെ അംഗത്വം അർഹതക്കുള്ള അംഗീകാരം. പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തങ്ങളും മികച്ച രീതിയിൽ തന്നെ നിർവഹിച്ചിട്ടുള്ള രാജു എബ്രഹാമിന്​ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ്​ ലഭിക്കാതിരുന്നത്​ വലിയ ചർച്ചകൾക്ക്​ വഴിവെച്ചിരുന്നു. എന്നാൽ, ഇതിനൊന്നും ചെവികൊടുക്കാതെ റാന്നിയിൽനിന്ന്​ ത‍ൻെറ പിൻഗാമിയെ വിജയിപ്പിച്ചെടുക്കുക എന്ന ഉത്തരവാദിത്തം വിജയകരമായി നിർവഹിക്കാൻ രാജു എബ്രഹാമിന്​ കഴിഞ്ഞു. 1996 മുതൽ മൂന്നുതവണ രാജു എബ്രഹാം റാന്നിയുടെ എം.എൽ.എ ആയിരുന്നു. എം.എൽ.എ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച രാജു എബ്രഹാമിന്​ മ​ന്ത്രി സ്ഥാനത്തിന്​ എന്തുകൊണ്ടും അർഹത ഉണ്ടായിരുന്നു. എന്നാൽ, വീണാ ജോർജി‍ൻെറ രംഗ പ്രവേശത്തോടെ അതിനുള്ള സാധ്യത അടയുകയായിരുന്നു. പത്തനംതിട്ടയിൽ ഒരു സീറ്റ്​ വേണ​മെന്ന മാണി ഗ്രൂപ്പുകാരുടെ പിടിവാശിയും വിനയായി. രാജുവിനെ അനുകൂലിച്ചവർ ഇതിൽ പ്രതിഷേധത്തിലായിരുന്നുവെങ്കിലും അതൊന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതെ നോക്കാൻ രാജു എബ്രഹാമിനായത്​ നേട്ടമായി. ഇപ്പോൾ സംസ്ഥാന സമിതിയിൽ എത്താൻ കഴിഞ്ഞത്​ 61കാരനായ രാജു എബ്രഹാമിനെ സംബന്ധിച്ച്​ വലിയ അംഗീകാരമാണ്​. നിലവിൽ അദ്ദേഹം ജില്ല സെക്രട്ടേറിയറ്റ്​ അംഗമാണ്​. പാർട്ടി നയം അനുസരിച്ച്​ ഇനി 75 വയസ്സുവരെ അദ്ദേഹത്തിന്​ പാർട്ടി സ്ഥാനങ്ങളിൽ തുടരാം. രാജുവിനെ കൂടാതെ ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവും സംസ്ഥാന സമിതിയിൽ ഉണ്ട്​. ജില്ലയിലെ മുതിർന്ന നേതാക്കളായ കെ. അനന്തഗോപനും, ആർ. ഉണ്ണലികൃഷ്ണപിള്ളയും ഒഴിവാക്കപ്പെടുകയും ചെയ്തു. PTL 17 RAJU രാജു എബ്രഹാം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story