Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:42 AM IST Updated On
date_range 5 March 2022 5:42 AM ISTകെ.സി.സി സമാധാന പ്രാർഥന സംഗമം നടത്തി
text_fieldsbookmark_border
തിരുവല്ല: കേരള കൗൺസിൽ ഓഫ് ചർച്ചസിൻെറ നേതൃത്വത്തിൽ നിരണം സെന്‍റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ പള്ളിയിൽ നടത്തിയ സമാധാന പ്രാർഥന സംഗമം യു.എൻ. വേൾഡ് പീസ് അംബാസിഡർ സിസ്റ്റർ ഹാത്തൂൺ ഡോഗൻ ഉദ്ഘാടനം ചെയ്തു. കെ.സി.സി പ്രസിഡന്‍റ് ബിഷപ് ഡോ. ഉമ്മൻ ജോർജ് അധ്യക്ഷതവഹിച്ചു. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ സിൽവനിയോസ് എപ്പിസ്‌കോപ്പ, കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ്, ട്രഷറർ റവ. എൽ.ടി. പവിത്ര സിങ്, കമാൻഡർ ടി.ഒ. ഏലിയാസ്, ജോജി പി.തോമസ്, ലിനോജ് ചാക്കോ, റൈസ്റ്റൻ പ്രകാശ് എന്നിവർ സംസാരിച്ചു. ഫാ. ജോസ് കരിക്കം, റവ. ഡോ. ജോസ് പുനമഠം, റവ. ഡോ. ജെ.ഡബ്ല്യു. പ്രകാശ്, റവ. ബി.എസ്. ബിനിൽ, റവ. ജോയി റോബിൻസൻ, റവ. ഡോ. ജോൺ മാത്യു, റവ. ഷിജു, റവ. മർക്കോസ് കെ.പി, ആനി ചെറിയാൻ എന്നിവർ നേതൃത്വംനൽകി. PTL 13 HATHOON കേരള കൗൺസിൽ ഓഫ് ചർച്ചസിൻെറ നേതൃത്വത്തിൽ നടത്തിയ സമാധാന പ്രാർഥന സംഗമം യു.എൻ വേൾഡ് പീസ് അംബാസിഡർ സിസ്റ്റർ ഹാത്തൂൺ ഡോഗൻ ഉദ്ഘാടനം ചെയ്യുന്നു എസ്.എസ്.എഫ് സംഘടന സമ്മേളനങ്ങൾക്ക് തുടക്കം പത്തനംതിട്ട: യൂനിറ്റ് കേന്ദ്രങ്ങളിൽ എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന സംഘടന സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ധാർമിക വിദ്യാഭ്യാസ സാമൂഹിക സേവന രംഗങ്ങളിൽ മൂല്യാധിഷ്ഠിത പ്രവർത്തക ശാക്തീകരണം ലക്ഷ്യം വെച്ചാണ് സമ്മേളനങ്ങൾ നടത്തുന്നത്. ജില്ലതല ഉദ്ഘാടനം എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി സ്വലാഹുദ്ദീൻ മദനി നിർവഹിച്ചു. എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി റിജിൻ ഷാ കോന്നി, ജില്ല സെക്രട്ടറി അദ്നാൻ ഇസ്മായിൽ, ഷാഹുദ്ദീൻ അരുവാപ്പുലം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഈമാസം 15ന് സമ്മേളനങ്ങൾ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story